കാല്‍ നൂറ്റാണ്ടിന്റെ ഓര്‍മകളുടെ സുഗന്ധവുമായി പൂര്‍വ വിദ്യാര്‍ഥി സംഗമം : പാലാ സെന്റ തോമസ് കോളജിൽ സൗഹൃദ കൂട്ടായ്മയായി പൂര്‍വ വിദ്യാര്‍ഥി സംഗമം

ചിത്രം :
പാലാ സെന്റ തോമസ് കോളജ് 1998- 2001 ബാച്ച് ഇക്കണോമിക്‌സ് വിദ്യാര്‍ഥികളുടെ സംഗമം ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

ചിത്രം :
പാലാ സെന്റ് തോമസ് കോളജ് 1998- 2001 ബാച്ച് ഇക്കണോമിക്‌സ് വിദ്യാര്‍ഥികളുടെ സംഗമത്തില്‍ ഡോ. ഷാജി കുര്യാക്കോസ് കേക്ക് മുറിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ: കാല്‍ നൂറ്റാണ്ടിന്റെ ഓര്‍മകളുടെ സുഗന്ധവുമായി പൂര്‍വ വിദ്യാര്‍ഥി സംഗമം. പാലാ സെന്റ് തോമസ് കോളജ് 1998- 2001 ബാച്ച് ഇക്കണോമിക്‌സ് വിദ്യാര്‍ഥികളുടെ സംഗമമാണ് സ്‌നേഹസമാഗമായത്. സ്വദേശത്തും വിദേശത്തുമുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ സമാഗമത്തില്‍ പങ്കാളികളായി.

ഓര്‍മകള്‍ പങ്കുവച്ചും കാമ്പസ് ചുറ്റിക്കണ്ടും അവര്‍ പഴയ വിദ്യാര്‍ഥികളായി. തുടര്‍ന്നു വാഗമണ്ണിലേക്ക് ട്രിപ്പും നടത്തി.
കോളജ് ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബാച്ച് അധ്യാപകനായിരുന്ന കറിക്കാട്ടൂര്‍ സി.സി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷാജി കുര്യാക്കോസ് മുഖ്യപ്രഭാഷകനായി. രൂപേഷ് റോയി, ആല്‍ബിന്‍ തോമസ്, ഗ്രേസ് പാമ്പയ്ക്കല്‍, അരുണ്‍ കുളംപള്ളില്‍, ഡാനി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles