അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യ : ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയെന്ന് പൊലീസ്

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യക്ക് പിന്നില്‍ ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയുമുണ്ടെന്നാണ് പൊലീസിന്റ നിഗമനം. അധ്യാപികയായ ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കിയെന്നും പൊലീസില്‍ പരാതി നല്‍കാൻ കോളേജ് അധികൃതർ തീരുമാനിച്ചത് സമ്മർദം കൂട്ടിയെന്നും പൊലീസ് പറയുന്നു. 14,000 രൂപയാണ് നിതിൻ വായ്പയെടുത്തത്. എന്നാല്‍, ഏപ്രില്‍ 6ന് 1000രൂപ തിരിച്ചടച്ചിരുന്നു. ഇതു സംബന്ധിച്ച്‌ നിതിൻ്റെ ഫോണിലേക്ക് വന്നത് 98ഓളം കോളുകളും സന്ദേശങ്ങളും വന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കേരള ജനതയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വന്നത്.

Advertisements

ഇപ്പോഴും ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ കണക്കില്ലാതെ ഉപയോഗിക്കുന്ന മലയാളികളുണ്ട്. മൊബൈലും ഇന്റർനെറ്റും മാത്രം ഉപയോഗിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ പണം അക്കൌണ്ടിലെത്തിച്ചേരും എന്നത് തന്നെയാണ് ഓണ്‍ലൈൻ ലോണ്‍ ആപ്പുകളെ യുവാക്കളിലേക്കടക്കം ആകർഷിക്കുന്നത്. എന്നാല്‍, ഇതിലെ ചതിക്കുഴികളും നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു ഡിജിറ്റല്‍ ലോണ്‍ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് തന്നെ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യത്തേത് മൊബൈല്‍ ഫോണ്‍ ആക്സസ് ആണ്. ഡിജിറ്റല്‍ ലോണ്‍ ആപ്പ് എന്നല്ല ഏത് ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുമ്പോഴും ആപ്പിന് നിങ്ങളുടെ ഫോണിന് മേലുള്ള ആക്സസ് ശ്രദ്ധിച്ച്‌ മാത്രമേ നല്‍കാവൂ. കോണ്‍ടാക്‌ട്സ്, ഗാലറിയിലെ ഫോട്ടോസ്, ലൊക്കേഷൻ തുടങ്ങിയ ആക്സസ് വളരെ ആലോചിച്ചേ എനേബിള്‍ ചെയ്യാവൂ. ഉദാഹരണത്തിന് ഗൂഗിള്‍ പേ പോലുള്ള ഒരു ആപ്പ് നിങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കരുതുക. ഗൂഗിള്‍ പേയ്ക്ക് നിങ്ങളുടെ കോണ്‍ടാക്‌ട് ആക്സസ് ആവശ്യമാണ്. എന്നാല്‍, അതിന് നിങ്ങളുടെ ലൊക്കേഷൻ നല്‍ണമെന്ന് നിർബന്ധമില്ല. ലോണ്‍ ആപ്പുകള്‍ക്കും കോണ്‍ടാക്‌ട്സ്, ഗാലറിയിലെ ഫോട്ടോസ്, ലൊക്കേഷൻ തുടങ്ങിയവയുടെ ആക്സസ് നല്‍കുന്നതിന് മുൻപ് ആലോചിക്കുക.

ഹാക്കർമാരെയും കൃത്യമായി തിരിച്ചറിയുക. നിങ്ങള്‍ക്ക് ലോണ്‍ തരാനെന്ന പേരില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചിത്രങ്ങളും കൈമാറുന്നതും സൂക്ഷിച്ചു വേണം. വായ്പ എടുക്കുന്നതിന് മുമ്പ് പലിശ നിരക്ക്, പ്രോസസിംഗ് ഫീസുകള്‍ എന്നിവ കൃത്യമായി മനസിലാക്കി വക്കുക. ചില ആപ്പുകള്‍ ഞൊടിയിടയില്‍ ചാർജ് ഉയർത്തുകയും ചെയ്തേക്കാം. ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ എടുക്കുമ്പോള്‍ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ നിന്ന് തന്നെ ഡൌണ്‍ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. ലിങ്കുകള്‍ വഴിയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ വരുന്ന ആപ്പുകള്‍ ഫോണില്‍ സൂക്ഷിക്കരുത്. റിവ്യൂ, റേറ്റിംഗ്, ലോണ്‍ എഗ്രിമെന്റിലെ നിബന്ധനകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി വായിച്ച്‌ മനസിലാക്കുക.

ഇനി, ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പിന്റെ ക്രെഡിബിലിറ്റി സംബന്ധിച്ചാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ബാങ്കുകളുമായോ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായോ (NBFC) ബന്ധമുള്ള ആപ്പുകളാണെന്ന് ഉറപ്പു വരുത്തി മാത്രമേ മുന്നോട്ട് പോകാവൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇനി, തിരിച്ചടവ് മുടങ്ങിയാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ വിളിക്കുമെന്നോ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വിടുമെന്നോ ഒക്കെ ഭീഷണിപ്പെടുത്തുന്ന ആപ്പുകള്‍ ആണെങ്കില്‍ തുടക്കത്തില്‍ തന്നെ പിന്മാറുന്നതാണ് ഉചിതം.

Hot Topics

Related Articles