ആലപ്പുഴ: അർദ്ധരാത്രിയില്‍ വാഹനാപകടത്തില്‍പ്പെട്ട യുവതിയെ രക്ഷാപ്രവർത്തകനായെത്തിയ വ്യാപാരി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണസംഘം വീണ്ടും പരാതിക്കാരിയുടെ മൊഴിയെടുക്കും. കായംകുളം ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. എഫ്.ഐ.ആറിലും മൊഴിയിലും തൃപ്തനല്ലാത്തതിനാല്‍, വീണ്ടും മൊഴിയെടുക്കാൻ വരാമോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിലൂടെ ചോദിച്ചതായി കൊല്ലം സ്വദേശിനിയും തിരുവനന്തപുരത്തെ ഐ.ടി ജീവനക്കാരിയുമായ യുവതി പറഞ്ഞു. അപകടത്തില്‍ കാലിലും തോളിലും താടിയെല്ലിലുമുണ്ടായ പരിക്ക് കാരണം യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്ര ചെയ്യാനാകുമോയെന്ന് ഡോക്ടറുടെ നിർദ്ദേശം ലഭിച്ചശേഷം പറയാമെന്ന് അറിയിച്ചപ്പോള്‍, അങ്ങനെയെങ്കില്‍ അവിടെ എത്തി മൊഴി രേഖപ്പെടുത്താമെന്ന് ഡിവൈ.എസ്.പി അറിയിച്ചതായും യുവതി പറഞ്ഞു. എന്നാല്‍, പ്രതി എവിടെയാണെന്നതിന് പൊലീസിന് ഉത്തരമില്ല. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്ന പ്രതി സിനില്‍ സവാദിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സസ്പെൻഡ് ചെയ്തു. ആക്ടിംഗ് പ്രസിഡന്റായി നിലവിലെ യൂണിറ്റ് സെക്രട്ടറി ഷിബുവിനെ നിയമിച്ചു.
രക്ഷാപ്രവർത്തകന്റെ ക്രൂരതകള്‍:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെട്ടിഓട്ടോയിലെത്തിയ ആള്‍ക്ക് കാവിഷർട്ടും ലുങ്കിയുമായിരുന്നു വേഷം. പ്രതി പാന്റ്സും വെള്ള ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും യുവതി ഓർക്കുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരാളും അതേ ബൈക്കിലുണ്ടായിരുന്നു. നടക്കാൻ പ്രയാസപ്പെട്ട തന്നെ ഉയർത്താനെന്ന തരത്തില്‍ വസ്ത്രത്തിനുള്ളിലൂടെ കൈ കടത്തി സിനില്‍ സവാദ് ഉപദ്രവിച്ചു. വാഹനത്തില്‍ കയറുന്നതുവരെ അതിക്രമം തുടർന്നു. കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്രതി അവിടെയെത്തി. അപ്പോള്‍ ഞാൻ സംസാരിച്ചു തുടങ്ങിയിരുന്നില്ല. അടുത്തെത്തിയ പ്രതി ”നിനക്ക് നടന്ന സംഭവത്തില്‍ ഒരു പ്രശ്നവുമില്ല, പരാതിയുമില്ല. എത്രയും വേഗം ഇവിടെ നിന്ന് റഫറൻസ് വാങ്ങി നിന്റെ നാട്ടിലേക്ക് പോയ്ക്കൊള്ളണം” എന്ന് ഭീഷണിപ്പെടുത്തി. എക്സറേ റൂമില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരിയോടാണ് സംഭവം ആദ്യം വെളിപ്പെടുത്തിയത്. അവരാണ് പൊലീസില്‍ അറിയിക്കണമെന്ന് പറഞ്ഞത്. പൊലീസിന് മൊഴി നല്‍കുമ്ബോള്‍ത്തന്നെ പ്രതിയുടെ സുഹൃത്ത് എന്റെ സുഹൃത്തുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. മികച്ച ചികിത്സയ്ക്കു വേണ്ടിയാണ് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടതെന്ന പ്രതിയുടെ വിശദീകരണത്തില്‍ ന്യായമില്ല. കായംകുളം താലൂക്ക് ആശുപത്രിയിലെ സേവനം തൃപ്തികരമായിരുന്നു. അയാള്‍ക്ക് സഹായിക്കാനായിരുന്നു താത്പര്യമെങ്കില്‍ കൂടുതല്‍ സൗകര്യമുള്ള കായംകുളത്തെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമായിരുന്നുവെന്നും യുവതി പറഞ്ഞു.
പൊലീസിന് വീഴ്ചയില്ലെന്ന് എസ്.പി
സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. പ്രതി ഭീഷണിപ്പെടുത്തിയതടക്കം അന്വേഷിക്കാൻ കായംകുളം ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. അന്വേഷിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ല. ഏഴു വർഷത്തില്‍ താഴെയുള്ള ശിക്ഷയായതിനാല്‍ പ്രതിക്ക് നോട്ടീസ് നല്‍കി വിട്ടയയ്ക്കുകയായിരുന്നു. ആദ്യദിനം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി. രഹസ്യമൊഴിയെടുക്കാൻ കോടതിയില്‍ അപേക്ഷയും നല്‍കി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കേസെടുത്തതെന്നും എസ്.പി പറഞ്ഞു.
നടന്നതെല്ലാം ഓർമ്മയുണ്ട്
തന്നെ ലൈംഗികമായി അതിക്രമിച്ച സിനില്‍ സവാദിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യത്തില്‍
ഉറച്ചുനില്‍ക്കുകയാണ് യുവതി. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരില്‍ പോയി ഓട്ടോറിക്ഷയില്‍ മടങ്ങുമ്ബോഴായിരുന്നു മാർച്ച് മൂന്നിന് രാത്രി 12.45ന് കായംകുളം കെ.പി.എ.സി ജംഗ്ഷനില്‍ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി അപകടമുണ്ടായത്. പെട്ടി ഓട്ടോയിലെത്തിയവരും ബൈക്കിലെത്തിയ പ്രതിയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ശബ്ദം താഴ്ന്നു, ശ്വാസം മുട്ടലുണ്ടായി. എന്നാല്‍, ബോധരഹിതയായില്ല. അവിടെ നടന്നതെല്ലാം വ്യക്തമായി ഓർമ്മയുണ്ടെന്നും യുവതി പറഞ്ഞു.

