കോട്ടയം: കാൽനൂറ്റാണ്ടിന്റെ അനുഭവ കരുത്തുമായി ഓക്സിജനെ നയിച്ച വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശിന് അപ്രതീക്ഷിത സമ്മാനം ഒരുക്കി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്. ഡിജിറ്റൽ സേവന രംഗത്തെ എറ്റവും മികച്ച സ്ഥാപനമായി ഓക്സിജനെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക സംഭാവന നൽകിയതിനാണ് ഇപ്പോൾ പ്രവീണിന് അപ്രതീക്ഷിത സമ്മാനം നൽകിയത്. ഒരു ടെക്നീഷ്യനായി തുടങ്ങി വൈസ് പ്രസിഡന്റ് വരെയായി വളർന്ന പ്രവീൺ പ്രകാശിന് കഴിഞ്ഞ ദിവസം ചേർന്ന വാർഷിക യോഗത്തിലാണ് ഓക്സിജൻ സി.ഇ.ഒ ഷിജോ കെ.തോമസ് ബി.എം.ഡബ്യു സമ്മാനമായി നൽകിയത്. ഓക്സ്ജിൻ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു വാർഷിക യോഗത്തിൽ സമ്മാനം വിതരണം ചെയ്തത്. ഈ വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുമുണ്ട്.
Advertisements


