വർക്കല : കല്ലമ്പലം നാവായി കുളത്ത് സ്കൂൾ ബസ് നിർത്തിയിട്ടിരുന്ന ക്രൈനിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. 5 പേർക്ക് പരിക്ക്. സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ നഗരൂർ നെടുംപറമ്പ് പത്മവിലാസം ഷാജിയാണ് മരിച്ചത്
Advertisements
കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസ്സാണ് തട്ടു പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്.
സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്ക് പറ്റിയവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നു.

