കോളജ് സ്‌പോര്‍ട്സ് അക്കാദമി സെലക്ഷന്‍ ഏപ്രില്‍ 21 ന്

കോട്ടയം: കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കോളജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേയ്ക്ക് 2026-2027 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ഏപ്രില്‍ 21ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് ഗ്രൗണ്ടില്‍ നടക്കും.

Advertisements

അത്‌ലറ്റിക്‌സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിങ്ങ്, ജൂഡോ, ഫെന്‍സിങ്ങ്, ആര്‍ച്ചറി, റെസ്‌ലിങ്ങ്, തയ്ക്വാണ്‍ഡോ, കബഡി, സൈക്ലിംഗ്്, നെറ്റ്ബോള്‍, ഹോക്കി,ഹാന്‍ഡ്ബോള്‍, ഖോ ഖോ, സോഫ്റ്റ് ബോള്‍, വെയിറ്റ് ലിഫ്റ്റിംഗ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തുന്നത്.നീന്തല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ പാലാ സെന്റ് തോമസ് കോളജ് സ്വിമ്മിങ്ങ് പൂളില്‍ എത്തണം. റോവിംഗ്്, കനായിംഗ്് ആന്‍ഡ് കയാക്കിംഗ് എന്നീ ഇനങ്ങളുടെ സെലക്ഷന്‍ ഏപ്രില്‍ 27ന് ആലപ്പുഴ കലവൂര്‍ ഗോപിനാഥ് മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടക്കും.പങ്കെടുക്കുന്നവര്‍ www.sportscouncil.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഒന്ന്/രണ്ട് / മൂന്ന് സ്ഥാനം നേടിയ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, സ്‌പോര്‍ട്‌സ് ഡ്രസ് എന്നിവ സഹിതം അതത് ദിവസങ്ങളില്‍ രാവിലെ എട്ടിന് എത്തണം.

Hot Topics

Related Articles