പള്ളം മാധവികയിൽ കൃഷ്ണ ശശികുമാർ

പള്ളം മാധവികയിൽ കൃഷ്ണ ശശികുമാർ (62) നിര്യാതയായി. കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.
ഭൗതികദേഹം നാളെ ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പള്ളത്തുള്ള വസതിയിൽ കൊണ്ടുവരുന്നതും സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതുമാണ്. പ്രശസ്‌ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന കാവാലം വിശ്വനാഥക്കുറുപ്പിൻ്റേയും , തിരുവാതിരക്കളിയെ ജനകീയമാക്കുന്നതിൽ ഏറെ പങ്കുവഹിച്ച അധ്യാപിക കാവാലം ജി മാധവിയമ്മയുടേയും ഇളയ മകളാണ് കൃഷ്ണ. ഭർത്താവ് : എം ശശികുമാർ ( റിട്ട: ജില്ലാ ജഡ്ജി ). മക്കൾ :
ശ്വേത ( ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ). സാന്ദ്ര : ( ചാർട്ടേട് അക്കൗണ്ടൻ്റ് ) . മരുമക്കൾ :
ജിഷ്ണു ( അസോസിയേറ്റ് പ്രൊഫസർ വി ഐ റ്റി , ചെന്നൈ ). ഗൗതം ( എഞ്ചിനിയർ , ദുബൈ )
.

Advertisements

Hot Topics

Related Articles