കടുത്തുരുത്തി: വീടും സ്ഥലവും ജപ്തി ചെയ്തു വീട്ടുകാരെ ഇറക്കിവിട്ട ശേഷം വീട് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിര ത്തി. കടുത്തുരുത്തി അർബൻ ബാങ്കാണു ഹൈക്കോടതി ഉത്തരവിൻ്റെ മറവിൽ കൊ ടും ക്രൂരത കാട്ടിയത്. വീടിനകത്തുണ്ടായി രുന്ന വീടിൻ്റെ ഉടമ കോതനല്ലൂർ മണ്ണാരം കലായിൽ അജികുമാർ, രണ്ടു പെൺമക്ക ളെയും ഇറക്കിവിട്ട ശേഷമാണു വീട് ഇടി ച്ചു നിർത്തിയത്.


വീടും, സ്ഥലവും ഉടമയിൽ നിന്നും തീ രിച്ചുപിടിക്കാൻ ബാങ്ക് ഹൈകോടതിയിൽ കൊടുത്ത കേസ് ബാങ്കിന് അനുകൂലമായ വിധി ലഭിച്ചിരുന്നു. വീട്ടിൽ താമസിച്ചിരു ന്ന കുടുംബത്തെ ഇറക്കിവിടാൻ ബാങ്ക് അ ധിക്യതർ പോലീസ്, ഫയർ ഫോർഴ്സ്, അംബുലൻസ് എന്നിവയുടെ സഹായ ത്തോടെയാണ് എത്തിയത്അജികുമാർ അസ്വസ്ത പ്രകടിപ്പിച്ചതോടെ ഇവരെ അംബുലൻസിൽ കയറ്റി കടുത്തുരുത്തി കോ ഓപറേറ്റിവ് ആശുപത്രിയിലേക്കു മാ റ്റി. ഈ സമയം അജി കുമാറിൻ്റെ ഭാര്യ സ വിത പുറത്തു ജോലിക്കു പോയിരിക്കുക യായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മാർച്ച് 13 ന് ബാങ്ക് വീട് പൂട്ടി മറുതാക്കോലിട്ട് പൂട്ടിയതോടെ കടക്കെ ണി ആശ്വാസ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ബാങ്കിൻ്റെ മൂന്നിൽ അജി കുമാറും ഭാര്യ സവിതയും വിഷ ദ്രാവകവു മായി എത്തി ആത്മഹത്യ ഭീഷണി മുഴു ക്കിയിരുന്നു. തുടർന്നു കടകെണി അശ്വാ
സ പ്രവർത്തകരുടെ നെത്യത്വത്തിൽ ഇ വർ രാത്രി വീടിൻ്റെ താഴ് തകർത്തു വീടി നുള്ളിൽ താമസം ഉറപ്പിച്ചു. തുടർന്നു ബാ ങ്ക് ഹൈക്കോടതിയിൽ നിന്നും വിധി സം ഘടിപ്പിച്ചാണു വീണ്ടും വീടും സ്ഥലവും കൈവശപ്പെടുത്തിയത്. 2011ൽ അജികുമാറി ന്റെ പേരിലുള്ള 33 സെൻ്റ് സ്ഥലവും വീടും ഈടുവച്ചു പലപ്പോഴായി 25 ലക്ഷം രൂപ വാ യ്പ എടുത്തിരുന്നു. കോവിഡിനെ തുടർന്നു വായ്പ കുടിശികയായി. ഇപ്പോൾ 47 ലക്ഷം രൂപ ആയി ഈ തുക അടച്ചാൽ നടപടിയിൽ നിന്നും ഒഴിവാക്കാമെന്നു ബാങ്ക് അധിക്യതർ പറഞ്ഞതായി അജികുമാർ പറഞ്ഞു. എ ന്നാൽ ജപ്തി നടപടികൾ പൂർത്തിയാക്കാ തെ കൈ വശപ്പെടുത്തിയ സ്വത്ത് വകകൾ മ
റ്റൊരു വ്യക്ത്തിക്ക് 54 ലക്ഷം രൂപക്ക് മറിച്ചു വിറ്റെന്നാണു ബാങ്ക് പിന്നീട് അറിയിച്ചത് എ ന്ന് അജികുമാർ പറയുന്നത്. 47 ലക്ഷം രൂപ അടക്കാൻ തയ്യാറായെങ്കിലും സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 33 സെന്ററിൽ 16 സെൻ്റ് വിറ്റ് കടം തീർക്കാൻ ശ്രമിച്ചിട്ടും ബാങ്ക് അതിനും തയ്യാ റായില്ലാ. തുടർന്നു കടുത്തുരുത്തി പോലീ സിൽ പരാതി നൽകി. പോലീസ് സംസാരി ച്ചിട്ടും പരിഹാരമായിരുന്നില്ല. കടുത്തുരു ത്തി അർബൻ ബാങ്ക് കേന്ദ്രീകരിച്ച് ഭൂമാ ഫിയ വായ്പ കുടിശിയായ അവരുടെ വ സ്തുവകകൾ കൈവശപ്പെടുത്താൻ ശ്രമം നടക്കുന്നതായും വീട്ടുകാർ ആരോപിക്കുന്നു

