ശിശു വളർച്ചാ വ്യതിയാനം: ഭിന്നശേഷി നിർണയ ക്യാമ്പ് ഏപ്രിൽ 30 ന്

കോട്ടയം : കുട്ടികളിലെ സ്വാഭാവിക വളർച്ചാ വ്യതിയാനം തിരിച്ചറിയുന്നതിനും ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, പഠന വൈകല്യം, ബുദ്ധിമാന്ദ്യം, സെറിബ്രൽ പാൾസി തുടങ്ങിയവ കണ്ടെത്തുന്നതിനും ഏപ്രിൽ 30 ന് കോട്ടയം S H മൗണ്ടിലുള്ള ജ്യോതിസ്സ് സ്പെഷ്യൽ സ്കൂളിൽ സൗജന്യ പരിശോധന ക്യാമ്പ് നടത്തുന്നതാണ്. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാക്ട്രിക്സിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. 15 വയസ്സ് വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാവുന്നതാണ്.

Advertisements

• Dr. P G രഞ്ജിത് (കൺസൾറ്റൻറ് പീഡിയാട്രീഷ്യൻ, ജനറൽ ഹോസ്പിറ്റൽ കോട്ടയം)
• Dr. D ബാലചന്ദർ (പീഡിയാട്രീഷ്യൻ, ജനറൽ ഹോസ്പിറ്റൽ, പത്തനംതിട്ട)
• Smt. ദേവീകൃഷ്ണ – (ക്ലിനിക്കൽ സൈക്കോളജിസ്റ്, കുറിച്ചി ഹോമിയോ കോളേജ്)
• Sri. S രാമകൃഷ്ണൻ (Retd. ചീഫ് ഫിസിയോ തെറാപ്പിസ്‌റ്റ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം)
• ഫിസിയോ തെറാപ്പിസ്റ്റുകൾ, ഓട്ടിസം അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേഷൻ അധ്യാപകർ എന്നിവരും പങ്കെടുക്കും. ഭിന്നശേഷി കണ്ടെത്തുന്ന കുട്ടികൾക്ക് തുടർ പഠനവും പരിശീലനവും ജ്യോതിസ്സ് സ്കൂളിൽ സൗജന്യമായി നൽകും. ഗ്രീൻലൈഫ് ചാരിറ്റബിൾ ട്രുസ്ടിനു കീഴിലാണ് ജ്യോതിസ് സ്കൂൾ.
ഈ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുമായി ക്യാമ്പിൽ പങ്കെടുക്കാം–
• 3 മാസമായിട്ടും ശബ്ദം കേൾക്കുമ്പോൾ പ്രതികരിക്കാത്തവർ
• 4 മാസം കഴിഞ്ഞിട്ടും കഴുത്തുറക്കാത്തവർ
• 8 മാസം കഴിഞ്ഞിട്ടും സ്വയം ഇരിക്കാത്തവർ
• ഒരു വയസ്സായിട്ടും നിൽക്കാനോ നടക്കാനോ കഴിയാത്തവർ
• ഒന്നര വയസ്സായിട്ടും സംസാരിക്കാത്തവർ
• 3 വയസ്സായിട്ടും മലമൂത്ര വിസർജനത്തിനു നിയന്ത്രണമില്ലാത്തവർ
• അപസ്മാര ലക്ഷണം, ശ്രദ്ധക്കുറവ്, പെരുമാറ്റത്തിൽ അസ്വാഭാവികത എന്നിവ കാണിക്കുന്നവർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രജിസ്ട്രേഷന് വേണ്ടി – 85478 68673, 92849 86725
അനിൽകുമാർ പി ആർ
(സെക്രട്ടറി) 9447200312
വി കെ ഷാജിമോൻ (ഡയറക്ടർ) 9447366841

Hot Topics

Related Articles