ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ആശ്വാസകരമായ തീരുമാനവുമായി ഫ്രാൻസ്. ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വീസ ഒഴിവാക്കുന്നതാണ് ഫ്രാൻസിന്റെ സുപ്രധാന തീരുമാനം. ഫ്രഞ്ച് വിമാനത്താവളങ്ങള്‍ വഴി യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതല്‍ ട്രാൻസിറ്റ് ആവശ്യമില്ല.
നേരത്തെ ഇന്ത്യ സന്ദർശന വേളയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ഫ്രാൻസ് നടപ്പാക്കിയിരിക്കുന്നത്. ഫ്രഞ്ച് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യക്കാർക്ക് വീസ രഹിത യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫ്രാൻസിന്റെ സുപ്രധാന തീരുമാനത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ഗുണമാകുന്നതാണ് തീരുമാനമെന്നും വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ കൂട്ടിച്ചേർത്തു.

