ചെന്നൈ : ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ സഞ്ജു സാംസണ് ലീഗില്‍ 5000 റണ്‍സ് നേടുന്നു എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി.ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് സഞ്ജു ഈ ചരിത്ര നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ഐപിഎല്ലില്‍ 5000 റണ്‍സ് തികയ്ക്കുന്ന ചുരുക്കം ചില ഇന്ത്യൻ താരങ്ങളില്‍ ഒരാളായി ചെന്നായ് താരം മാറി.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിശ്വസ്തരായ ബാറ്റർമാരില്‍ ഒരാളാണെന്ന് തെളിയിക്കുന്നതാണ് സഞ്ജുവിന്റെ ഈ 5000 റണ്‍സ് നേട്ടം. റെക്കോർഡ് നേട്ടം സ്വന്തമാക്കിയെങ്കിലും വ്യക്തിഗത സ്കോറില്‍ സഞ്ജുവിന് തിളങ്ങാനായില്ല. 15 പന്തുകളില്‍ നിന്ന് വെറും 11 റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു. റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ക്യാച്ച് എടുത്താണ് സഞ്ജുവിനെ മടക്കിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു മികച്ച ഫോമിലാണ് ഇന്ന് മത്സരത്തിലേക്ക് വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തായാലൂം എം.എസ്. ധോണി പരിക്കില്‍ നിന്ന് മുക്തനായിട്ടും ടീം കോമ്പിനേഷൻ കരുതി മാറിനില്ക്കുമ്പോള്, സഞ്ജുവിനെപ്പോലൊരു മലയാളി താരം വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും റെക്കോർഡുകള്‍ വാരിക്കൂട്ടുന്നത് വലിയ ആവേശമാണ് ആരാധകർക്ക് നല്‍കുന്നത്.

