ബാറിന് മുന്നില്‍ യുവാവിനെ തല്ലികൊന്ന കേസ് : പ്രതികളെ ബാറില്‍ കൊണ്ടുവന്ന് തെളിവെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ തല്ലികൊന്ന കേസിലെ പ്രതികളെ ബാറില്‍ കൊണ്ടുവന്ന് തെളിവെടുത്തു. സുമൻ എന്ന ചെറുപ്പക്കാരനെയാണ് അനന്തു, അച്ചു എന്നീ സഹോദരങ്ങള്‍ ചേർന്ന് വാക്കു തർക്കത്തിൻെറ പേരില്‍ തല്ലികൊന്നത്. പ്രതികളെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞു. വിഴിഞ്ഞം പൊലിസാണ് കസ്റ്റഡില്‍ വാങ്ങി പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. നാളെ പ്രതികളെ വീണ്ടു കോടതിയില്‍ ഹാജരാക്കും.

Advertisements

Hot Topics

Related Articles