ഭർത്താവിൻ്റെ വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ മൊബൈൽ ടവറിൽ കയറി ജീവനൊടുക്കാൻ ശ്രമം; കാമുകനൊപ്പം പോകണമെന്ന് യുവതിയുടെ ആവശ്യം 

ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയില്‍ വിവാഹിതയായ യുവതി മൊബൈല്‍ ടവറിന് മുകളില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചു. സസ്‌നി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലുറ്റ്സൻ റോഡിലാണ് സംഭവം നടന്നത്. പൂജ (30) എന്ന യുവതിയാണ് മൊബൈല്‍ ടവറില്‍ കയറിയത്. തന്റെ കാമുകനൊപ്പം ജീവിക്കണമെന്ന ആവശ്യവുമായാണ് ഇവർ മൊബൈല്‍ ടവറില്‍ കയറിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് യുവതിയെ ടവറില്‍ നിന്ന് താഴെയിറക്കി. ഏകദേശം 100 അടി ഉയരമുള്ള മൊബൈല്‍ ടവറിന് മുകളിലായിരുന്നു യുവതിയുടെ പ്രതിഷേധം.

Advertisements

ഹത്രാസില്‍ ഭർത്താവിനും കുടുംബത്തിനുമൊപ്പം ജീവിക്കുകയായിരുന്നു യുവതി. ഇന്ന് സ്വന്തം വീട്ടിലേക്ക് വരുംവഴിയാണ് യുവതി ലുറ്റ്സൻ റോഡ് പ്രദേശത്ത് ഇറങ്ങി നൂറടിയോളം ഉയരമുള്ള ടവറില്‍ കയറിയത്. തൻ്റെ ദാമ്പത്യ ജീവിതത്തില്‍ യുവതി ഒട്ടും സന്തോഷവതിയല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്ന് പൊലീസ് പറയുന്നു. യുവതിയെ താഴെയിറക്കിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ ഭർത്താവിനെയും മറ്റ് ബന്ധുക്കളെയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു.

Hot Topics

Related Articles