കുമരകം : കോട്ടയം – കുമരകം റോഡിൽ ചൂളപ്പടിയിൽ ചരക്ക് ലോറി അപകടത്തിപ്പെട്ടു.
അമിതഭാരം കയറ്റി വന്ന ലോറി ചൂളപ്പടി പാലം കയറവെ നിയന്ത്രണം വിട്ട് പിന്നോട്ട് പോവുകയും തൊട്ടു പിറകിലായി സഞ്ചരിച്ചുവന്ന കാറിലും സ്കൂട്ടറിലും ഇടിച്ച് ബദാം മരത്തിൽ ഇടിച്ചു നിൽക്കുന്നു.
നിയന്ത്രണം വിട്ട് പിന്നോട്ട് വരുന്നത് കണ്ട് സ്കൂട്ടർ യാത്രികൻ സാഹസികമായി വശത്തേക്ക് ചാടി മാറിയതിനാൽ ജീവൻ രക്ഷിക്കാനായി. സ്‌കൂട്ടർ ലോറിയുടെ അടിയിലാണ് കിടക്കുന്നത്. ലോറി കാറിൻ്റെ മുകളിൽ ഇടിച്ച നിലയിലുമാണ്.
ഉദ്ദേശം 4 മണിയോടെയാണ് അപകടം നടന്നത്.
Advertisements

