സ്കൂൾ തുറക്കുന്നു: ബസ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും പരിശീലനവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 

തൊടുപുഴ: സ്കൂൾ അധ്യാന വർഷത്തിന്റെ ഭാഗമായി തൊടുപുഴ താലൂക്കിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും, സ്കൂൾ ബസ് ഡ്രൈവർമാർക്കും , ഡോർ അറ്റൻഡർ മാർക്കുമുള്ള ഏകദിന   ക്ലാസും മെയ് 16 മുതൽ  നടക്കും. കരിമണ്ണൂർ സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ 16 നും.  20 ന് തൊടുപുഴ കോപ്പറേറ്റീവ് ഹയർ സെക്കൻഡറി സ്കൂളിലും, 23 ന് തൊടുപുഴ പെരുമ്പള്ളിച്ചിറ  അൽ അസർ കോളേജിലുമാണ് ക്ലാസ് നടക്കുന്നത്. ഏപ്രിൽ,മെയ് മാസങ്ങളിൽ  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതില്ല. ഇത്തരം വാഹനങ്ങളുടെ ഒറിജിനൽ രേഖകൾ ഹാജരാക്കിയാൽ മതി.പ്രസ്തുത റോഡ് സുരക്ഷ ക്ലാസിലേക്ക് എല്ലാ സ്കൂൾ ബസ് ഡ്രൈവർമാരും ഡോർ അറ്റൻഡർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് തൊടുപുഴ ജോയിൻ്റ് ആർ.ടി.ഒ അറിയിച്ചു.

Advertisements

Hot Topics

Related Articles