കോട്ടയം ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന മെയ് 16 നും 23 നും

കോട്ടയം: പാലാ സബ് റീജണൽ ട്രാൻസ്‌പോർട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ വാർഷിക ഫിറ്റ്‌നെസ് പരിശോധന (സി.എഫ്.) മേയ് 16, 23 ദിവസങ്ങളിൽ നടക്കും. വാഹനനമ്പർ 1 -5000 വരെയുള്ളവയ്ക്കു മേയ് 16നും വാഹനനമ്പർ 5001-9999 വരെയുള്ളവയ്ക്കു മേയ് 23നും ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ വച്ചാണ് പരിശോധന. അതാത് ദിവസങ്ങളിൽ രാവിലെ 10 മണിക്ക് സിഎഫ് ടെസ്റ്റിന് യോഗ്യമാക്കി വാഹനങ്ങൾ ഹാജരാക്കണമെന്നു പാലാ ജോയിന്റ് ആർടിഒ അറിയിച്ചു.

Advertisements

Hot Topics

Related Articles