ഏകദിന ത്രിരാഷ്ട്ര പരമ്പര: ഇന്ത്യൻ എ ടീമിനേ പ്രഖ്യാപിച്ചു : തിലക് വർമ്മ ക്യാപ്റ്റൻ ; സൂര്യവംശിയും ടീമിൽ

കൊളംബോ: ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം തിലക് വർമ്മയാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലി രാജസ്ഥാൻ റോയല്‍സ് നായകന്‍ കൂടിയായ റിയാൻ പരാഗിനെ വൈസ് ക്യാപ്റ്റനായും സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തു. ഇന്ത്യ എക്കും ശ്രീലങ്ക എക്കും പുറമെ അഫ്ഗാനിസ്ഥാൻ എ ടീം കൂടി ഉള്‍പ്പെടുന്നതാണ് ത്രിരാഷ്ട്ര ഏകദിന പരമ്പര.

Advertisements

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും റെക്കോർഡുകള്‍ തകർത്തു മുന്നേറുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ 15കാരന്‍ വൈഭവ് സൂര്യവംശിയെയും സെലക്ടര്‍മാര്‍ എ ടീമില്‍ ഉള്‍പ്പെടുത്തി. വൈഭവിന് പുറമെ ഐപിഎല്ലില്‍ തിളങ്ങിയ പ്രഭ്സിമ്രാൻ സിംഗ്, ആയുഷ് ബദോനി, പ്രിയാൻഷ് ആര്യ തുടങ്ങിയ യുവതാരങ്ങളും ബാറ്റിംഗ് നിരയിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീലങ്കയിലെ സ്പിൻ പിച്ചുകളെ തുണയ്ക്കുന്ന രീതിയിലാണ് ടീം ഘടന. നായകൻ തിലകിനും പരാഗിനും പുറമെ അഞ്ച് സ്പിൻ ഓള്‍റൗണ്ടർമാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിഷാന്ത് സിന്ധു, ഹർഷ് ദുബെ, വിപ്രജ് നിഗം, ആയുഷ് ബദോനി, സൂര്യൻഷ് ഷെഡ്ഗെ എന്നിവർ ടീമിലുണ്ട്. പേസ് നിരയില്‍ യാഷ് താക്കൂർ, അൻഷുല്‍ കംബോജ് എന്നിവരാണുള്ളത്.

മത്സരക്രമം

ജൂണ്‍ 9 മുതല്‍ 21 വരെ ദാംബുള്ളയിലാണ് ത്രിരാഷ്ട്ര ഏകദിന പരമ്പര നടക്കുന്നത്.

ജൂണ്‍ 9: ഇന്ത്യ എ vs ശ്രീലങ്ക എ
ജൂണ്‍ 11: ഇന്ത്യ എ vs അഫ്ഗാനിസ്ഥാൻ എ
ജൂണ്‍ 15: ഇന്ത്യ എ vs ശ്രീലങ്ക എ
ജൂണ്‍ 17: ഇന്ത്യ എ vs അഫ്ഗാനിസ്ഥാൻ എ
ജൂണ്‍ 21: ഫൈനല്‍
ഏകദിന പരമ്പരയ്ക്ക് ശേഷം ഗോളില്‍ വെച്ച്‌ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ രണ്ട് ദ്വിദിന മത്സരങ്ങളും കളിക്കും. ഇതിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

ശ്രീലങ്കയിലെ ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രാജ് നിഗം, യാഷ് താക്കൂർ, യുദ്ധ്വീർ സിംഗ്, അൻഷുല്‍ കംബോജ്, അർഷാദ് ഖാൻ.

Hot Topics

Related Articles