വി ഡി – പിണറായി പോര് വീണ്ടും : പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തു : പ്രഖ്യാപനം നടത്തി സി പി എം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.
കെഎൻ ബാലഗോപാലിൻ്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍, പിണറായി വിജയൻ തന്നെ പ്രതിപക്ഷ നിരയെ നയിക്കട്ടെ എന്ന് സിപിഎം സംസ്ഥാന സമിതിയോഗം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും വിഡി സതീശനും പിണറായി വിജയനും തമ്മിലുള്ള പോര് ആയിരുന്നു നിയമസഭയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നത്.
പത്ത് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും,നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പദവി സ്വപ്നം കണ്ട കെ സി വേണുഗോപാലിനെയും, രമേശ് ചെന്നിത്തലയേയും രാഹുല്‍ ഗാന്ധി നേരിട്ട് അനുനയിപ്പിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

Advertisements

Hot Topics

Related Articles