ബാബു ചാഴികാടൻ പൊതുപ്രവർത്തകർക്ക് മാതൃക ആക്കാവുന്ന വ്യക്തിത്വം:- അഡ്വ: ഫ്രാൻസിസ് ജോർജ്ജ് എം. പി

                          ഏറ്റുമാനൂർ:

ആധുനിക സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്ന കാലത്ത് ഉന്നതമായ മൂല്യങ്ങളും ലളിതമായ ജീവിത ശൈലിയിലൂടെയും പൊതുപ്രവർത്തന രംഗത്ത് മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ ബാബു ചാഴികാൻ ഇന്നത്തെ പൊതുപ്രവർത്തകർക്ക് മാതൃക ആക്കാവുന്ന വ്യക്തിത്വമാണന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം. പി. പറഞ്ഞു. ബാബു ചാഴികാടൻ്റെ 35-ാം ചരമ വാർഷിക തൊട് അനുബന്ധിച്ച് ആർപ്പൂക്കര വാരി മുട്ടത്ത് സ്മൃതിമണ്ഢപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Advertisements

കേരളാ കോൺഗ്രസ് നി : മണ്ഡലം പ്രസിഡൻ്റ് ബിനു ചെങ്ങളം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ: ജയ്സൺ ജോസഫ്, കെ.ജി. ഹരിദാസ് , കെ.പി. ദേവസ്യ , പി വി മൈക്കിൾ,നീണ്ടൂർ മുരളി , ജെയിംസ് കുര്യൻ,അഡ്വ:മൈക്കിൾ ജയിംസ്, ജറോയ് പൊന്നാറ്റിൽ , അനിൽ. വി. തയ്യിൽ,സാബു പിടീകക്കൽ , ഷൈജി ഓട്ടപ്പള്ളി, പി.വി.മൈക്കിൾ, കുഞ്ഞ് കളപ്പുര, ജെയിസൺ ഞൊങ്ങിണി, ടിറ്റോ പയ്യനാടൻ, ജോൺസൺ സർ , തോമസ് പുതുശ്ശേരി,സിബി ചിറയിൽ തുടങ്ങി യവർ അനുശോചന പ്രസംഗങ്ങൾ നടത്തി.

Hot Topics

Related Articles