സൂപ്പർ അവതാരകൻ ഹാഷ്മിയും മാതൃഭൂമി ന്യൂസ് വിടുന്നു; ഹാഷ്മി പോകുന്നത് 24 ന്യൂസിലേയ്ക്ക്; മലയാളം മാധ്യമമേഖലയിൽ കൂടുമാറ്റം

തിരുവനന്തപുരം: മലയാളം മാധ്യമമേഖലയിൽ വൻ കൂടുമാറ്റം. ചാനലുകളിൽ നിന്നും ചാനലുകളിലേയ്ക്കുള്ള കൂടുമാറ്റക്കാലമാണ് ഇപ്പോൾ നടക്കുന്നത്. ബാർക് റേറ്റിങ്ങിൽ പിന്നിൽ പോയതിനു പിന്നാലെ മാതൃഭൂമി ന്യൂസിനെ കൈവിട്ട് കൂടുതൽ അവതാരകർ. മാതൃഭൂമിയിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററും സുപ്പർ പ്രൈം ടൈം അവതാരകനുമായ ഹാഷ്മി താജ് ഇബ്രാഹിമാണ് ഒടുവിൽ മാതൃഭൂമി വിടുന്നത്. ഹാഷ്മി 24 ന്യൂസിലേക്കാണ് ചേക്കേറുന്നത്.

Advertisements

മാതൃഭൂമി വിട്ട് നിരവധി പേരാണ് ഇതിനകം മറ്റു ചാനലുകളിലേക്ക് പോയത്. കടുത്ത മത്സരം നേരിടുന്ന ചാനൽ ബാർക്ക് റേറ്റിങ്ങിൽ മനോരമയ്ക്കും പിന്നിലായി നാലാം സ്ഥാനത്താണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീഡിയാ വണ്ണിൽ നിന്നും എഡിറ്ററായി രാജീവ് ദേവരാജിനെ എത്തിച്ചിട്ടും കാര്യമായ ഒരു പുരോഗതിയും ചാനലിനില്ല. ഇത് മാനേജ്‌മെന്റിന് കടുത്ത നിരാശയാണ് ഉണ്ടാക്കുന്നത്.

അതിനിടെ വലിയ ശമ്ബളം കൊടുത്ത് മലയാള ചാനൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ശ്രമിച്ച ന്യൂസ് 18 കേരളയിലും കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ചാനലിലെ പ്രധാന അവതാരകരിൽ ഒരാളായ ഇ സനീഷ് ചാനൽ വിട്ടു. ഓൺലൈൻ രംഗത്തേക്കാണ് സനീഷിന്റെ കൂടുമാറ്റമെന്നാണ് വിവരം.

ചാനലിലെ മറ്റൊരു മുഖമായിരുന്ന ടി ജെ ശ്രീലാൽ ആകട്ടെ നീണ്ട അവധിയിലാണ്. ചാനൽ പോരിൽ വലിയ സ്ഥാനം പ്രതീക്ഷിച്ചിരുന്ന ന്യൂസ് 18 കേരളത്തിനും കടുത്ത നിരാശയാണ് ഉള്ളത്.

Hot Topics

Related Articles