ദുബായ് : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണെന്നും ഊർജ്ജ്വസ്വലനാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.കേരളത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഭാരതം. അതിലെ ഒരു സംസ്ഥാനമാണ് കേരളം. ഭരണം വരികയും പോവുകയും ചെയ്യും. ഒരു സിസ്റ്റമാണ് വർക്ക് ചെയ്യുന്നത് എന്നാണ് താൻ കരുതുന്നത്. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും യൂസഫലി പറഞ്ഞു.
പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏറെ വൈകിയ പ്രഖ്യാപനത്തില്‍ നിർണായകമായത് ജനവികാരവും ഘടക കക്ഷികളുടെ നിലപാടുകളുമാണ്. പല ട്വിസ്റ്റുകള്‍ക്ക് ഒടുവിലാണ് വി ഡി സതീശന് മുഖ്യമന്ത്രി ആയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ചയാണ് ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരം ഏറ്റെടുക്കുക. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും.


