മന്ത്രിയായ തുളസി വി കെ ശ്രീകണ്ഠന്‍റെ എംപിയുടെ ഭാര്യ : ഭാര്യയ്ക്കും മുഖ്യമന്ത്രി വി ഡി സതീശനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍റെ എംപിക്ക് വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി കെ എ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍റെ എംപിക്ക് വിമര്‍ശനം. മന്ത്രിയായ കെ എ തുളസി ഭാര്യയാണെന്ന് പറയാൻ എന്താണ് മടി എന്നാണ് കമന്‍റുകള്‍. വി ടി ബല്‍റാമിനെ വെട്ടി ആദ്യമായി എംഎല്‍എയാകുന്ന തുളസിയെ മന്ത്രിയാക്കിയെന്നും നിരവധി പേര്‍ കമന്‍റ് ചെയ്യുന്നുണ്ട്. എന്നാല്‍, കെ എ തുളസിയുടെ രാഷ്ട്രീയ ജീവിതം ഉയര്‍ത്തി ഈ കമന്‍റുകള്‍ക്ക് നിരവധി പേര്‍ മറുപടിയും കൊടുക്കുന്നുണ്ട്.

Advertisements

ഒരു വീട്ടില്‍ നിന്ന് എംപിയും മന്ത്രിയുമെന്ന എന്ന കേരള രാഷ്ട്രീയത്തിലെ ഒരു അപൂർവതയാണ് കെ എ തുളസി മന്ത്രിയാകുന്നതോടെ കേരളം സാക്ഷ്യം വഹിക്കുന്നത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠൻ പാർലമെന്‍റിലേക്ക് പോകുമ്പോള്‍, ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി നിയമസഭയിലേക്ക് യാത്രയാകും. കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോണ്‍ഗ്രസ് കൊടി പാറിച്ചത്. സിറ്റിംഗ് എം എല്‍ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി അട്ടിമറിച്ചത്. പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയില്‍ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകള്‍ക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകള്‍ നേടിയപ്പോള്‍ തുളസി 62734 വോട്ടുകള്‍ നേടിയാണ് വിജയം കുറിച്ചത്. എൻ ഡി എ സ്ഥാനാർഥിയായ രേണു സുരേഷ് 24925 വോട്ടുകളാണ് നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചരിത്രത്തില്‍ കരുണാകരനും മാണിയും മുന്നില്‍

മുൻ മുഖ്യമന്ത്രി കെ കരുണാകരനും മകൻ കെ മുരളീധരനും മുൻ ധനമന്ത്രി കെ എം മാണിയും മകൻ ജോസ് കെ മാണിയും ഒരു വീട്ടില്‍ നിന്ന് ഒരേ സമയത്ത് എം എല്‍ എയും എം പിയുമായി ജയിച്ചിട്ടുണ്ട്. 1991 ല്‍ ജയിച്ച കരുണാകരൻ സംസ്ഥാന മുഖ്യമന്ത്രിയായപ്പോള്‍ മകൻ കോഴിക്കോട് നിന്നാണ് പാർലമെന്‍റിലെത്തിയത്. 1965 മുതല്‍ കെ എം മാണി നിയമസഭയിലേക്ക് പോയിരുന്നപ്പോള്‍ 2009 മുതല്‍ 2019 വരെ മകൻ കോട്ടയത്തെ എം പിയായിരുന്നു. ഒരേ സമയത്ത് ഒരു കുടുംബത്തില്‍ നിന്ന് എം എല്‍ മാരായിരുന്ന ചിലരും കേരളത്തിലുണ്ട്. 2001 ല്‍ ആർ ബാലകൃഷ്ണപിള്ള കൊട്ടാരക്കര എം എല്‍ എ ആയും മകൻ കെ ബി ഗണേഷ് കുമാർ പത്തനാപുരം എം എല്‍ എ ആയും നിയമസഭയിലെത്തിയിട്ടുണ്ട്. ആദ്യ നിയമസഭയിലെത്തിയ ടി വി തോമസും ആർ ഗൗരിയമ്മയുമാണ് ഇക്കാര്യത്തില്‍ കേരള ചരിത്രത്തിലെ ആദ്യ മാതൃക. അന്ന് മന്ത്രിമാരായിരുന്ന ഇവർ 1967 ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഇരുവരും അംഗമായിരുന്നു.

Hot Topics

Related Articles