സംസ്ഥാനത്ത് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര; ഇന്ദിരാ ഗാരണ്ടിയുടെ ആദ്യ വാഗ്ദാനം നടപ്പാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നൽകിയ ഇന്ദിര ഗാരണ്ടിയുടെ ഭാഗമായാണ് പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ചുള്ള ബാക്കിയുള്ള തീരുമാനങ്ങൾ പിന്നാലെ ഉണ്ടാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

Advertisements

Hot Topics

Related Articles