തനിക്കെതിരെ അമ്മയിൽ ഗൂഡാലോചന; അമ്മ എക്സിക്യൂട്ടീവ് പിരിച്ച് വിട്ടാൽ അത്രയും നല്ലത്: അമ്മയ്ക്ക് എതിരെ ആഞ്ഞടിച്ച് അൻസിബ ഹസൻ 

അമ്മയില്‍ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് അൻസിബ ഹസൻ. തനിക്കെതിരെ അമ്മ എക്സിക്യൂട്ടീവിലെ വനിത അംഗം പോലീസില്‍ പരാതി നല്‍കിയെന്നും ആദ്യമായാണ് പൊലീസ് സ്റ്റേഷനില്‍ കയറിയതെന്നും ഒരുപാട് ഹരാസ്മെന്റ് നേരിടേണ്ടിവന്നുവെന്നും അതിന്റെ ട്രോമ ഇപ്പോഴും മാറിയില്ലെന്നും അൻസിബ പറയുന്നു. എക്സിക്യൂട്ടീവ് പിരിച്ചുവിട്ടാല്‍ അത്രയും നല്ലതാണ് എന്നാണ് അൻസിബ പ്രതികരിച്ചത്.

Advertisements

എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ അൻസിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചതെന്നും, തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന് പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. അമ്മയില്‍ സജീവമായി പ്രവൃത്തിക്കുന്നയാള്‍ എന്ന നിലയില്‍ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരില്‍ ഇതുവരെയും ആരോപണങ്ങള്‍ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞ ടിനി ടോം, അൻസിബയുടെ രാജി തിരക്കുകള്‍ കാരണമാണ് എന്നാണ് അറിയിച്ചതെന്നും കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താര സംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി അൻസിബ ഹസ്സൻ രാജിവച്ചിരുന്നു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴില്‍ പരമായും തിരക്കുകള്‍ ഉള്ളതിനാല്‍ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് അന്ന് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്.

Hot Topics

Related Articles