ന്യൂഡൽഹി : മാധ്യമങ്ങളോടുള്ള ശത്രുതാപരമായ സമീപനത്തിലും സമൂഹമാധ്യമ വിഭാഗത്തിന്റെ പരാജയത്തിലും സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത വിമർശനം. മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തിയെ കേന്ദ്ര കമ്മിറ്റിയില്‍ ഒരു വിഭാഗം നേതാക്കള്‍ വിമർശനമുയർത്തി. വൈരാഗ്യബദ്ധിയോടെ മാധ്യമങ്ങളോട് പെരുമാറിയത് ശരിയായില്ല. പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം തികഞ്ഞ പരാജയമായി മാറി. സമൂഹ മാധ്യമ വിഭാഗത്തിന് ഗുരുതരമായ പാളിച്ച പറ്റി.
യുഡിഎഫ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. പാർട്ടിയെ സമൂഹമാധ്യമ വിഭാഗം കൂടുതല്‍ പ്രതിരോധത്തിലാക്കി. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയനില്‍ കെട്ടി വക്കാൻ ശ്രമം ഉണ്ടാകുന്നു. പിണറായിയുടെ ശരീര ഭാഷയും ശൈലിയും പ്രധാന പ്രശ്നമെന്നാണ് വിലയിരുത്തല്‍. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണം കണ്ടെത്തിയെങ്കിലും ജനങ്ങളുമായുള്ള വിടവ് നികത്താൻ കഴിഞ്ഞില്ലെന്ന് ചർച്ചയില്‍ കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.


