മാഞ്ചസ്റ്റർ : വിതിൻഷോ വാരിയേഴ്സിന്റെ അഭിമുഖത്തിൽ, മെയ് 24-ാം തീയതി മാഞ്ചസ്റ്ററിലെ പാസ്സ്‌വുഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് വളരെ ആവേശകരമായ ഒരു ക്രിക്കറ്റ് ടൂർണമെന്റ് അരങ്ങേറി. യു.കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരുത്തരായ ടീമുകൾ മറ്റുരച്ചു.





കനത്ത വെയിൽനെപോലും അവഗണിച്ചു പതിനാറു ടീമുകൾ ഏറ്റുമുട്ടിയ ഈ കായികമാമാങ്കത്തിൽ,
മാഞ്ചസ്റ്ററിൽ നിന്നുള്ള വിതിൻഷോ വാരിയേഴ്സും, പ്രസ്റ്റണിൽ നിന്നുള്ള വൈറ്റ് വാക്കർസും തമ്മിലായിരുന്നു കലാശ പോരാട്ടം. വാശിയേറിയ മത്സരത്തിനൊടുവിൽ, വൈറ്റ് വാക്കർസ് ചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കിയപ്പോൾ, ആതിഥേയരായ വിതിൻഷോ വാരിയേഴ്സ് റണ്ണർ-അപ്പ് ആയി. എൽ എസ് ഇലവൻ ബർമിങ്ങാം, നൈറ്റ്സ് മാഞ്ചെസ്റ്റർ ടീമുകൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റിന്റെ പ്ലെയറായി പ്രൈസ്റ്റൺ ടീമിന്റെ മഹേഷ് തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ, ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരായ കേരള കറി ഹൌസ് അവരുടെ തനതു രുചിവിഭവങളുമായി കളിക്കാരുടെയും കാണിക്കളുടെയും മനം കവർന്നു.


