ഫ്രാൻസില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാൻ തയ്യാറെടുത്ത് ഇന്ത്യ : 3.25 ലക്ഷം കോടി രൂപയുടെ കരാർ

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി ഫ്രാൻസില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള മെഗാ പ്രതിരോധ കരാറിലേക്ക് ഇന്ത്യ. അത്യാധുനിക 4.5 ജനറേഷൻ മള്‍ട്ടിറോള്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഔദ്യോഗിക അപേക്ഷയായ ‘ലെറ്റർ ഓഫ് റിക്വസ്റ്റ്’ ഇന്ത്യ തയ്യാറാക്കി. വരും ആഴ്ചകളില്‍ തന്നെ ഈ രേഖ ഫ്രാൻസിന് കൈമാറുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ഏകദേശം 3.25 ലക്ഷം കോടി രൂപയാണ് ഈ വൻ കരാറിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.

Advertisements

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷല്‍ എ.പി. സിംഗ് ജൂണ്‍ ആദ്യവാരം ഫ്രാൻസ് സന്ദർശിക്കുന്നുണ്ട്. ഇതിന് പിന്നാലെ ജൂണ്‍ 15 മുതല്‍ 17 വരെ ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിലെത്തും. ഈ സന്ദർശനങ്ങള്‍ കരാറിന് അന്തിമ രൂപം നല്‍കും. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം ഈ വർഷം അവസാനത്തോടെ അന്തിമ കരാർ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരാറിലെ 114 വിമാനങ്ങളില്‍ 24 എണ്ണം ഫ്രാൻസ് നേരിട്ട് നിർമ്മിച്ച്‌ നല്‍കും. ബാക്കി 90 വിമാനങ്ങളും ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ട് ഏവിയേഷനും ഇന്ത്യൻ കമ്പനിയും സംയുക്തമായി ഇന്ത്യയില്‍ വെച്ച്‌ തന്നെ നിർമിക്കും. ഈ വിമാനങ്ങളുടെ നിർമാണത്തില്‍ 50 ശതമാനത്തോളം തദ്ദേശീയ സാങ്കേതികവിദ്യയും ഉത്പന്നങ്ങളും ഉപയോഗിക്കും.

ചൈന, പാകിസ്ഥാൻ അതിർത്തികളില്‍ നിന്നുള്ള ഇരട്ട ഭീഷണി നേരിടാൻ വ്യോമസേനയ്ക്ക് കുറഞ്ഞത് 42.5 സ്ക്വാഡ്രൻ ആവശ്യമാണ്. എന്നാല്‍ നിലവില്‍ ഇത് ആശങ്കാജനകമായ രീതിയില്‍ 29 ആയി ചുരുങ്ങിയിരിക്കുകയാണ്. ഈ കുറവ് നികത്താനാണ് ഇന്ത്യയുടെ മള്‍ട്ടി-റോള്‍ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിലൂടെ ഈ വിമാനങ്ങള്‍ വാങ്ങുന്നത്.

Hot Topics

Related Articles