ലോകകപ്പ് ആവേശം കളത്തിൽ : കാൽപ്പന്താവേശം തീയറ്ററിൽ നിറച്ച് ബോളാഗോളം

ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ബോളാഗോളം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. മലബാറിന്റെ മണ്ണില്‍ പന്ത് തട്ടുമ്പോള്‍ ഉയരുന്നത് കളി ആവേശം മാത്രമല്ല, മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്. ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രം ഹൃദയസ്പർശിയായി പകർത്തുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

Advertisements

ഐസ്‌ലന്‍ഡിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നാട്ടിലെ യഥാർത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്ബോളിന്റെ ആത്മാവും ഗ്രാമീണ ജീവിതത്തിന്റെ നൊമ്പരങ്ങളും പ്രതീക്ഷകളും കോർത്തിണക്കിയാണ്, കളിയും ജീവിതവും പരസ്പരം പാസ്സ് ‌ ചെയ്ത്‌ കാഴ്ചയുടെ വല കുലുക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആന്റലോട്ട് പ്രൊഡക്ഷൻസിന്റെ ബാനറില്‍ അബ്ദുല്‍ സലീം പി.ടി. നിർമിക്കുന്ന ചിത്രത്തില്‍ അഖില്‍ പ്രഭാകർ, കൈലാഷ്, ആലിയ, ഉണ്ണി നായർ, കാശിനാഥ്‌, ലത അനില്‍, ലാല മലപ്പുറം, ശിക്കു എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, എഡിറ്റിംഗ് അഭിഷേക് അയ്യനേത്ത്, സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ & മിക്സ് കരുണ്‍ പ്രസാദ്, കളറിങ് രമേശ്‌ ഐയർ, പ്രൊമോ സോങ്‌ സാദിഖ് പന്തല്ലൂർ, പ്രൊഡക്ഷൻ കണ്‍ട്രോളർ ഷൌക്കത്ത്‌ വണ്ടൂർ, ആർട്ട്‌ അസി കരുവാരകുണ്ട്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും നൗഷാദ് മമ്മി, വി.എഫ്. എക്സ്. ഷിയോജ് എം.വി., പി ആർ ഒ- എം കെ ഷെജിൻ.

Hot Topics

Related Articles