കൊച്ചി: ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ‘ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ’ ആഭിമുഖ്യത്തിൽ സമൂഹത്തിലെ നിർദ്ധനരായ രോഗികൾക്കുള്ള പത്താമത് മെഡിസിൻ വിതരണം വിജയകരമായി സംഘടിപ്പിച്ചു.
പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. വേണു ജി. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് ഏറെ ആശ്വാസകരമായ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു മാതൃകയാണെന്നും, യഥാർത്ഥ ചാരിറ്റി പ്രവർത്തനം ഇത്തരത്തിലായിരിക്കണമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷാഹിത എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖരും ജീവകാരുണ്യ പ്രവർത്തകരുമായ നിരവധി പേർ പങ്കെടുത്തു. ഹൃദ്യം എക്സിക്യൂട്ടീവ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. അബ്ദുൽ സഗീർ, ജീവകാരുണ്യ പ്രവർത്തക ജൂലിയ വിക്ടർ, ഹൃദ്യം എക്സിക്യൂട്ടീവ് മെമ്പർ ഡോ. ജമാൽ മരക്കാർ, വിധവാസംഘം സംസ്ഥാന സെക്രട്ടറി ഹീര പറവൂർ, ഹൃദ്യം എക്സിക്യൂട്ടീവ് മെമ്പർ ആരിഫ മുഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റ് കോർഡിനേറ്റർ സുധീർ കാട്ടിത്തറയിൽ സ്വാഗതവും, ട്രഷറർ മനാഫ് വേണാട് ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി.
‘ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ’ ആഭിമുഖ്യത്തിൽ നിർദ്ധനരായ രോഗികൾക്കുള്ള പത്താമത് മെഡിസിൻ വിതരണം നടത്തി

Advertisements

