ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച്‌ ചിത്രങ്ങള്‍ പകർത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച്‌ ചിത്രങ്ങള്‍ പകർത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനുവാണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നല്‍കി പെണ്‍കുട്ടിയെ ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. മനുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Advertisements

Hot Topics

Related Articles