തിരുവഞ്ചൂർ : സി.എം.എസ്.എൽ.പി സ്കൂൾ തിരുവഞ്ചൂരിന്റെ പ്രവേശനോത്സവം വർണാഭമായി കൊണ്ടാടി. സ്കൂൾ ലോക്കൽ മാനേജർ റവ: ജി ജോ ഏബ്രഹാം അച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം 19-ാം വാർഡ് മെമ്പർ ആലീസ് സിബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ .ബിനു തോമസ് നവാഗതരെ സമ്മാനങ്ങൾ നൽകി വരവേറ്റു. സി.പിഎം. അമയന്നൂർ ലോക്കൽ സെക്രട്ടറി ടോണി സണ്ണി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. പി ടി എ പ്രസിഡന്റ് ജയേഷ് കെ.ഡി, സ്മൃതി വൈസ് പ്രസിഡന്റ് പി.എസ്. മാത്യു,ഹെഡ്മിസ്ട്രസ്സ് സുനിത മേരി ചെറിയാൻ, അധ്യാപികമാരായ മിസ്റ്റ് അലീന മേരി ജോൺസൺ, മിസ്സ് ജോയിസ് ജോസ് എന്നിവർ പ്രസംഗിച്ചു.
Advertisements


