ചരിത്രപ്രസിദ്ധമായ ദില്ലി ആർ കെ പുരം അയ്യപ്പക്ഷേത്രത്തില്‍ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി : ചരിത്രപ്രസിദ്ധമായ ദില്ലി ആർ കെ പുരം അയ്യപ്പക്ഷേത്രത്തില്‍ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തില്‍ പുതിയതായി പണികഴിപ്പിച്ച ശബരീശം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി. ക്ഷേത്രത്തില്‍ ദർശനം നടത്താൻ കഴിഞ്ഞത് ഭാഗ്യകരമായി കരുതുന്നു. ഭഗവാൻ അയ്യപ്പൻ ആനന്ദത്തിന്റെ ദാതാവും നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കുന്ന പവിത്രമായ മൂല്യങ്ങളുടെ പ്രതിരൂപവുമാണ്. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചുവെന്നും അമിത്ഷാ പ്രതികരിച്ചു.

Advertisements

പുതിയ കെട്ടിട സമുച്ചയമായ ശബരീശത്തിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിച്ചു. ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആത്മീയ പ്രഭാഷണങ്ങള്‍ക്കും ക്ഷേമപ്രവർത്തനങ്ങള്‍ക്കും പുതിയ ഈ സൗകര്യം വേദിയാകും. കൂടാതെ, കേരളത്തില്‍ നിന്നുള്ളവർക്ക് സാംസ്കാരിക വേരുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകരമാകുമെന്നും അമിത് ഷാ പരിപാടിക്ക് ശേഷം എക്സില്‍ കുറിച്ചു. പരിപാടിയില്‍ ബാൻസുരി സ്വരാജ് എംപി, എംഎല്‍എ അനില്‍ ശർമ, ക്ഷേത്രം പ്രസിഡൻ്റ് കെ അജിത് കുമാർ, സെക്രട്ടറി ടി ജയകുമാർ, ബാബു പണിക്കർ നിതിൻ വത്സൻ ഐപിഎസ്, എം കെ ജി പിള്ള എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles