പത്തനംതിട്ട: പത്തനംതിട്ടയില്‍ എയർഗണ്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍. 19 വയസ്സുള്ള രണ്ട് യുവാക്കളും 17കാരനും ആണ് കോന്നി ചന്തയ്ക്ക് സമീപമാണ് മദ്യലഹരിയില്‍ എയർഗണ്‍ ഉപയോഗിച്ച് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവരെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ മുങ്ങി. യുവാക്കള്‍ ഓട്ടോ തൊഴിലാളികളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. വൈകിട്ട് ആറരയോടെയാണ് സംഭവം. ഓട്ടോ സ്റ്റാൻഡിനു സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തർക്കത്തിന് പിന്നാലെ യുവാക്കള്‍ എയർഗണ്‍ എടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
Advertisements


