റോഡിനോട് ചേർന്ന ഓട വൃത്തിയാക്കാത്തത് കാരണം ദുരിതത്തിലായി അതിരമ്പുഴ ഇരുവിച്ചിറ നിവാസികൾ

കോട്ടയം : അതിരമ്പുഴ ഇരുവിച്ചിറ റോഡിന് സൈഡിലെ ഓട വൃത്തിയാക്കാത്തത് കാരണം ദുരിതത്തിലായി നാട്ടുകാർ. റോഡിനോട് ചേർന്നുള്ള ഓടയിൽ മണ്ണ് നിറഞ്ഞ് മൂടിയത് കാരണം വെള്ളം ഒഴുകിപ്പോകാൻ സാധിക്കാത്ത നിലയിലാണ് ഇപ്പോൾ. പഞ്ചായത്ത് മെമ്പറോട് ഉൾപ്പെടെ പരാതി നൽകിയിട്ടും ഫണ്ടില്ല എന്ന കാരണം പറഞ്ഞ് പ്രവർത്തനങ്ങൾ ഒന്നും നടക്കാതിരിക്കുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പരാതി പറയുന്നു.

Advertisements

മഴക്കാലമായതോടുകൂടി ഓടയിലെ വെള്ളം കെട്ടി നിന്ന് സമീപപ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. റോഡിനോട് ചേർന്ന് 15ലധികം വീടുകളിൽ ആളുകൾ താമസിക്കുന്നുണ്ട്. ഇവിടെക്കെല്ലാം ഇപ്പോൾ വെള്ളം കയറുന്ന സാഹചര്യമാണ്. അടിയന്തരമായി ഓട വൃത്തിയാക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

Hot Topics

Related Articles