ചങ്ങനാശേരി പെരുന്നയിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം ; പ്രതി പിടിയിൽ 

കോട്ടയം : ചങ്ങനാശേരി  പെരുന്നയിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ തിരുവമ്പാടി സ്വദേശി പുത്തൻപുരയിൽ സനീഷ് ബഷീറിനെ ചങ്ങനാശേരി പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. മോഷണ ശ്രമം തടയാൻ ശ്രമിച്ച പെരുന്ന സെൻ്റ് ആൻ്റണീസ് പള്ളിക്കു സമീപം താമസിക്കുന്ന പി.വി. ത്രേസ്യാമ്മയ്ക്ക് (67) സംഭവത്തിൽ പരുക്കേറ്റിരുന്നു. 

Advertisements

മുഖം മൂടി ധരിച്ചാണ് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് പിടികൂടിയത്.  റെയിൽവേയുടെ ഭാഗത്ത് ഇയാൾ ഓടോയിൽ എത്തിയത് പൊലീസിനു ലഭിച്ചതോടെ ഇന്നലെ പൊലീസ് പ്രതിയെ പിടികൂടി.  കഴിഞ്ഞദിവസം പി.വി.ത്രേസ്യാമ്മയുടെ സമീപത്ത് തന്നെയുള്ള സഹോദരിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് തടയാനുള്ള ശ്രമത്തിലാണ് ത്രേസ്യാമ്മയ്ക്കു പരുക്കേറ്റത്. ഇവരുടെ വീടിനു സമീപത്ത് വാടകയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്. ലഹരിക്കേസിലും സനീഷ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി എസ്എച്ച്ഒ സി.ശ്രീജിത്ത്, എസ്ഐമാരായ സജിത്ത്മോൻ, അനീഷ് വിജയൻ, സിപിഒ എം.എ.നിയാസ്, എസ്‌സിപിഒ തോമസ് സ്‌റ്റാൻലി എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles