മദ്യലഹരിയിൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; ആശുപത്രി ഉപരണങ്ങൾ തകർത്തു ; വൈക്കത്ത് യുവാവിനെതിരെ കേസ് 

തലയോലപറമ്പ്:മദ്യലഹരിയിൽ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ആശുപത്രി ഉപകരണങ്ങൾക്ക് കേടുവരുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. തലയോലപറമ്പ് ഇല്ലിത്തൊണ്ട് മാവുങ്കൽ പ്രശാന്തി(34)നെതിരെയായിരുന്നു വൈക്കം പോലീസ് കേസെടുത്തത്.14ന് രാത്രി തലയോലപറമ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രശാന്തിനെ തലയോലപറമ്പ് പോലീസ് വൈദ്യ പരിശോധനയ്ക്കായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അക്രമാസക്തനായി ഇയാൾ ആശുപത്രി ഉപകരണങ്ങൾ തകർത്തെന്നാണ് കേസ്. ആർ എം ഒ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Advertisements

Hot Topics

Related Articles