കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ അരീക്കക്കുന്ന്,വേഴാങ്ങാനം,വേഴാങ്ങാനം സ്കൂൾ, മാതാ ക്രഷർ എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊച്ചുപാലം ട്രാൻസ്ഫോമർ ഉയർത്തുന്ന വർക്ക് നടക്കുന്നതിനാൽ കൊച്ചുപാലം , വലിയപാലം , മർത്തശ്‌മൂനി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 5:30 മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് പകൽ 9.00 മുതൽ 5.00 വരെ കുറുങ്കുടി പെരിങ്ങളം കൂട്ടമാവ് തകിടിപ്പുറം ഇളപ്പു ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂരോപ്പാട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ ചാത്തനാംപതാൽ, ആലപ്പാട്ടുപടി, വട്ടുകളം, നടേപ്പീടിക എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. പൈക സെക്ഷൻ പരിധിയിലുള്ള കാവുംപടി, മക്കുതറ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ ചെറുനിലം, വെള്ളിലപ്പള്ളി പാലം, വെള്ളിലപ്പള്ളി, വെള്ളിലപ്പള്ളി ടവർ,ചിറകണ്ടം, അനിച്ചുവട്, ചേറ്റുകുളം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എൽപിഎസ്, പാം സ്പ്രിങ് വില്ല, ഇ.എസ്.ഐ , ബേസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി ,കളത്തിൽകടവ്,കുന്നംപള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല കന്നുകുഴി , കക്കാട്ടുപടി , മഞ്ഞാടി അമ്പലം ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 പി എം വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ മണ്ടപത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കപ്പിത്താൻപ്പടി , മുണ്ടയ്ക്കൽക്കാവ് , ബയാസ് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വലിയകുളം,വെങ്കോട്ട, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, മോസ്കോ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി, മലമേൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ്ങിന്റെ ഭാഗമായി ഏനാദി, കുഴിത്താർ, ഗ്രെയ്‌സ്, വില്ലേജ്, അയ്മനം നമ്പർ വൺ , അയ്മനം നമ്പർ രണ്ട്, അയ്മനം ഇൻഡസ്ട്രി ട്രാൻസ്‌ഫോർമറുകൾ, പാണ്ഡവം, പി ജോൺ, തോപ്പിൽ, കുടയംപടി നമ്പർ വൺ, കുടയംപടി നമ്പർ രണ്ട് , കുടമാളൂർ, ഷയർ, എസ്റ്റിലോ, ഓക്സിക്യൂർ, ചിറയിൽ, സെൻ്റ്. മാർക്സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി, ഏടത്തിൽപള്ളി, ഇവ, തരകൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, ഉദിക്കാമല ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ പാപ്പാഞ്ചിറ 2(ചേലാറ ) ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങും.


