മെക്‌സിക്കോസിറ്റി: 3-1 ഈ സ്‌കോർ നില കണ്ട് ഈ കളിയെ വിലയിരുത്തരുത്…! ലോകകപ്പിലെ ആദ്യ മത്സരത്തിന് അമേരിക്കയിൽ ഇറങ്ങിയ ഉസ്‌ബെക്കിസ്ഥാൻ കൊളംബിയയെ വിറപ്പിച്ച് കീഴടങ്ങി. ആദ്യ പകുതിയുടെ അവസാന നിമിഷം മാത്രം നേടിയ ഗോളിന് കരുത്തരായ കൊളംബിയയ്ക്ക് തിരിച്ചടി നൽകിയ ഉസ്‌ബെക്ക് അവസാന നിമിഷം വരെ പൊരുതി നിന്നു.
മെക്‌സിക്കോ സിറ്റിയിൽ ഉസ്‌ബെക്കിസ്ഥാനെ നേരിടാൻ കൊളംബിയ ഇറങ്ങുമ്പോൾ കണക്ക് പുസ്തകത്തിൽ കരുത്ത് തന്നെയായിരുന്നു ആത്മവിശ്വാസം. എന്നാൽ, ആ ആത്മവിശ്വാസത്തിന് തിരിച്ചടി കിട്ടുന്നതാണ് കളത്തിൽ കണ്ടത്. ആദ്യ പകുതിയിലെ ഹൈഡ്രോഷൻ ബ്രേക്ക് വരെ മത്സരം കയ്യിലാക്കാൻ ഉസ്‌ബെക്ക് കൊളംബിയയെ അനുവദിച്ചില്ല. ഓരോ നീക്കങ്ങളും കൃത്യമായി മുറിച്ച ഉസ്‌ബെക്ക് കൊളംബിയയെ തടഞ്ഞ് നിർത്തുകയും, കൃത്യമായ ഇടവേളകളിൽ പ്രത്യാക്രമണം നടത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, കളിയുടെ ഒഴുക്കിനെ തടയാതെ പ്രതിരോധം തീർത്തിരുന്ന ഉസ്‌ബെക്കിന് പക്ഷേ, നാൽപ്പതാം മിനിറ്റിൽ പിഴച്ചു. ഡാനിയേൽ മുനോസിന്റെ ഒരു ഷോട്ട് വലയിലെത്തിയതോടെ കളി ആദ്യ പകുതിയ്ക്ക് പിരിയുകയായിരുന്നു.
ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും 40-ാം മിനിറ്റിൽ കൊളംബിയ ലീഡെടുത്തു. ലൂയിസ് ഡയസിന്റെ അസിസ്റ്റിൽ ഡാനിയേൽ മുനോസാണ് ഗോളടിച്ചത്. ആദ്യ പകുതി ഒരു ഗോളിന് കൊളംബിയ മുന്നിട്ടുനിന്നു.എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. തുടക്കം മുതൽ തന്നെ ഇരുടീമുകളും ആക്രമണങ്ങളുമായി കളംനിറഞ്ഞു. ഉസ്‌ബെക്കിസ്ഥാൻ മികച്ച കൗണ്ടർ അറ്റാക്കുകൾ നടത്തിയതോടെ കൊളംബിയൻ പ്രതിരോധം പരീക്ഷിക്കപ്പെട്ടു. അതിന് പിന്നാലെ സമനില ഗോളുമെത്തി. മികച്ച മുന്നേറ്റത്തിനൊടുക്കം ഗോൾവരയ്ക്കടുത്തുവെച്ച് അബുസ്‌ബെക്ക് ഫയ്‌സുള്ളെവിന്റെ ഹെഡർ കൊളംബിയൻ വലയിൽ പതിച്ചു. സ്‌കോർ 1-1.
സമനില ഗോൾ പിറന്നതോടെ ജെയിംസ് റോഡ്രിഗസും ലൂയിസ് ഡയസും ഉസ്‌ബെക്കിസ്ഥാൻ ബോക്സിലേക്ക് കയറിയിറങ്ങി. 65-ാം മിനിറ്റിൽ ഗോളും പിറന്നു. ലൂയിസ് ഡയസാണ് ഗോളടിച്ചത്. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കേ ഹെഡറിലൂടെ കൊളംബിയ മൂന്നാം ഗോൾ നേടി.

