പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോൾ കാരുണ്യം കാട്ടാതെ മാലിന്യം മാഫിയ ; കോട്ടയം നഗരമധ്യത്തിൽ എംജി റോഡിൽ കക്കൂസ് മാലിന്യം തള്ളാനെത്തി; ടാങ്കൽ ലോറി കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി; മാലിന്യം തള്ളാനെത്തിയത് പൊതുസ്ഥലത്ത്

കോട്ടയം: ഷിഗല്ല അടക്കമുള്ള പകർച്ച വ്യാധികൾ കേരളത്തിൽ പടർന്നു പിടിക്കുമ്പോൾ സാധാരണക്കാരോട് കാരുണ്യം കാട്ടാതെ മാലിന്യ മാഫിയ. കോട്ടയം നഗരത്തിൽ ഇന്നലെ രാത്രിയിൽ കക്കൂസ് മാലിന്യം വെള്ളത്തിൽ തള്ളാനെത്തിയ ലോറി പൊലീസ് സംഘം പിടികൂടി. കോട്ടയം നഗരമധ്യത്തിൽ എം.ജി റോഡിൽ നിന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം ലോറി പിടികൂടിയയത്. കെഎൽ 62 ബി 3128 നമ്പർ ലോറിയാണ് ഇന്നലെ രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ എം.ജി റോഡിൽ കണ്ടത്. പ്രദേശത്ത് നിരന്തരം കക്കൂസ് മാലിന്യം തള്ളുന്ന സംഘം വാഹനത്തിൽ എത്തി മാലിന്യം തട്ടുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് പ്രദേശവാസികൾ അടക്കം കടുത്ത ജാഗ്രതയിലായിരുന്നു. ഇതിനിടെയാണ് ആദ്യം ലോറി പരിസരം നിരീക്ഷിച്ച് ഇതുവഴി എത്തിയത്. തുടർന്ന്, ഈ ലോറി പ്രദേശത്ത് വലം വച്ച ശേഷം വീണ്ടും തിരികെ എത്തി. ഇതോടെ നാട്ടുകാർ വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിക്കുകയും പൊലീസ് സംഘം സ്ഥലത്ത് എത്തി ലോറി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Advertisements

Hot Topics

Related Articles