വിഴിഞ്ഞം: ഓട്ടോറിക്ഷയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസിന്റെ നെയ്യാറ്റിൻകര റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. വെങ്ങാനൂർ സ്വദേശി അഭിനന്ദു(30), ഉച്ചക്കട സിസിലിപുരം സ്വദേശി ജസ്റ്റിൻ(37) എന്നിവരെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച സന്ധ്യയോടെ ഉച്ചക്കട പയറ്റുവിള റോഡിൽ ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സംശയകരമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടതോടെ പട്രോളിങിനെത്തിയിരുന്ന എക്സൈസ് സംഘം കണ്ടിരുന്നു. ഇതേ തുടർന്ന് യുവാക്കളെയും വാഹനത്തെയും പരിശോധിച്ചു.
ഓട്ടോറിക്ഷയുടെ ഉളളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഇൻസ്പെക്ടർ റോബിൻ വാവച്ചൻ, എ.എസ്.ഐ. രമേഷ് കുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ അനീഷ്, ലാൽക്യഷ്ണ, വിനോദ് കുമാർ, പ്രസന്നകുമാർ, അൽത്താഫ് മുഹമ്മദ്, വനിതാ ഉദ്യോഗസ്ഥ വിഷ്ണു ശ്രീ എന്നിവരാണ് ഇരുവരെയും പിടികൂടിയത്.


