കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ്റെ : കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ-കെജെഐഎഫ് സ്വർണ്ണം, വെള്ളി, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ പ്രദർശനം ജൂലൈ 3 മുതൽ 5 വരെ

കൊച്ചി : കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ-കെജെഐഎഫ് സ്വർണ്ണം, വെള്ളി, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ പ്രദർശനം ജൂലൈ 3,4, 5 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.
ഇന്ത്യയിലെ പ്രമുഖ ആഭരണ നിർമ്മാതാക്കൾ, ഹോൾസെയിൽ വ്യാപാരികൾ, റീട്ടെയിൽ വ്യാപാരികൾ, ഡിസൈനർമാർ സാങ്കേതിക വിദഗ്ധർ, മെഷീനറി വിതരണക്കാർ തുടങ്ങിയവർ പ്രദർശനത്തിൽ എത്തുന്നുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ ബി ടു ബി ജ്വല്ലറി ട്രേഡ് എക്സിബിഷൻ ആണ് കെ ജെ ഐ എഫ്.
ബിസിനസ് നെറ്റ് വർക്കിംഗ്, സോഴ്സിംഗ്, ഏറ്റവും പുതിയ ആഭരണങ്ങളുടെ ലോഞ്ചുകൾ, വ്യവസായത്തെ കുറിച്ചുള്ള വിജ്ഞാനo പകർന്നു നൽകൽ എന്നിവയ്ക്കുള്ള പ്രധാന വേദിയാണ്.
75000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള സ്ഥലത്താണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
ആഭരണ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും 400 ഓളം ബ്രാൻഡുകൾ പ്രദർശനത്തിൽ പങ്കെടുക്കും.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 10,000 ത്തിലധികം ജ്വല്ലറികളുടെ പ്രതിനിധികൾ
3 ദിവസത്തെ പ്രദർശനത്തിൽ പങ്കെടുക്കും.
കേരളത്തിലെ കരകൗശലവും, സംസ്കാരവും ലോകമെമ്പാടുo എത്തിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ആഭരണ ആഭരണ നിർമ്മാതാക്കളുടെ പ്രത്യേക പവിലിയൻ പ്രദർശനത്തിൽ ഉണ്ടാകും. ആഗോള സന്ദർശകർക്ക് മുന്നിൽ കേരളത്തിന്റെ ആഭരണശേഖരങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം കെ ജെ ഐ എഫിന്റെ പ്രത്യേകതയാണ്.
കേരളത്തിലെ സ്വർണ്ണ വ്യാപാര മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിവിധ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
സായാഹ്ന പരിപാടികളിൽ ഫാഷൻ ഷോ,റാമ്പ് വാക്ക്,സ്വർണ്ണ വ്യാപാരികളെ ആദരിക്കൽ തുടങ്ങിയ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Advertisements

ജൂലൈ 3ന് രാവിലെ 10 മണിക്ക് ജ്വല്ലറി അസോസിയേഷൻ നേതാക്കളുടെയും വേൾഡ് ഗോൾഡ് കൗൺസിൽ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ടൂറിസം, സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് പ്രദർശനo ഉദ്ഘാടനം ചെയ്യുന്നതാണ്.
10.30 ന് ചേരുന്ന സമ്മേളനം വ്യവസായ, ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നതാണ്.
കേരള ഗോൾഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്നതാണ്.
മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ജ്വല്ലറി ബിസിനസ് ടുഡേ ആൻഡ് ഫ്യൂച്ചർ സെമിനാർ എക്സൈസ് സഹകരണ മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ 3ന് വൈകിട്ട് ഏഴിന് നടക്കുന്ന ഫാഷൻ ഷോ, നെറ്റ് വർക്കിംഗ് നൈറ്റ് പ്രോഗ്രാം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നതാണ്.
ജൂലൈ നാലിന് രാവിലെ 11 മണിക്ക് സ്വർണ്ണ വ്യാപാരികളും പോലീസ് റിക്കവറിയും യൂത്ത് കോൺക്ലേവ് GenZ സെമിനാർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നതാണ്.
ഉച്ചക്കുശേഷം മൂന്നുമണിക്ക് നടക്കുന്ന ഗോൾഡ് മെറ്റൽ ലോണിനെ കുറിച്ചുള്ള ബാങ്കേഴ്സ് സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.

ജൂലൈ 5ന് 5000 സ്വർണ്ണ വ്യാപാരികൾ പങ്കെടുക്കുന്ന സംസ്ഥാന കൺവെൻഷൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സിനിമാതാരം നമിത പ്രമോദ് അതിഥിയായി എത്തുന്നതാണ്.
മൂന്ന് ദിവസം ഗോൾഡ് സൂക്ക് പോലെ പ്രവർത്തിക്കുന്ന ആഭരണപ്രദർശനം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സമാപിക്കുന്നതാണ്.
പത്രസമ്മേളനത്തിൽ യുണൈറ്റഡ് എക്സിബിഷൻ പ്രൊജക്റ്റ് ഹെഡ് സത്യസായി പങ്കെടുത്തു.

Hot Topics

Related Articles