കടുത്തുരുത്തി: കേരള വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി യൂണിറ്റിന്റെ സമ്മേളനം ആപ്പാഞ്ചിറ വട്ട നിരപ്പേൽ ബിൽഡിങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് സാജൻ മാത്യുവിന്റെ അധ്യക്ഷതയിൽ സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സമ്മേളന നഗരിയിൽ പതാക ഉയർത്തലിനുശേഷം സംസ്ഥാന കമ്മിറ്റി അംഗം അന്നമ്മ രാജു മുഖ്യപ്രഭാഷണവും നടത്തി. എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളെ യോഗത്തിൽ ആദരിച്ചു. ഏരിയ സെക്രട്ടറി ബേബിച്ചൻ തയ്യിൽ സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി കെജി പ്രകാശ് റിപ്പോർട്ടും കണക്കും വായിച്ച് അവതരിപ്പിച്ചു.
ജില്ലാ ജോയിൻ സെക്രട്ടറി രാജൻ നെടിയകാല, ഏരിയ പ്രസിഡന്റ് രാജേഷ് മൂലയിൽ, ജില്ലാ കമ്മിറ്റി അംഗം ടോമി മാലിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു യൂണിറ്റ് വൈസ് പ്രസിഡണ്ട് കെജി സജീവ് സ്വാഗതവും തങ്കച്ചൻ താരയും കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് സ്നേഹവിരുന്നും നടന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ , സാജൻ മാത്യു പ്രസിഡന്റ്, കെ ജി പ്രകാശ് സെക്രട്ടറി, കെജി സജീവൻ ട്രഷറർ എന്നിവർ അടങ്ങുന്ന 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.


