ടെക്സസ്: അമേരിക്കൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ ശ്രമം നടത്തിയ ടീമും, ഏറ്റവും കൂടുതൽ ഗോളടിച്ചതിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകളും ഇനി കളിക്കില്ല..! ലോകകപ്പ് റൗണ്ട് ഓഫ് 32 വിൽ തോറ്റ് പുറത്തായ ജർമ്മനിയും നെതർലൻഡ്സുമാണ് ഈ അപൂർവ റെക്കോർഡ് സ്വന്തമാക്കിയത്. എന്നാൽ, സ്വീഡന് എതിരെ രണ്ട് ഗോളടിച്ചതോടെ ഗോൾഡൻ ബൂട്ട് വേട്ടയിൽ സാക്ഷാൽ ലയണൽ മെസിയെ പിൻതള്ളി എംബാപ്പേ ഒന്നാം സ്ഥാനത്ത് എത്തി.
ലോകകപ്പിൽ നാലു കളികൾ പൂർണമായും കളിച്ച എംബാപ്പേ ആറു ഗോളും രണ്ട് അസിസ്റ്റുമായാണ് മെസിയെ മറികടന്നത്. മൂന്ന് കളി മാത്രം കളിച്ച മെസിയ്ക്ക് ആറു ഗോളുണ്ടെങ്കിലും ഈ ലോകകപ്പിൽ മെസി നൽകിയ അസിസ്റ്റുകൾ ഒന്നും ഗോളായി മാറിയിട്ടില്ല. കഴിഞ്ഞ കളിയിൽ ഐവറിയ്ക്ക് എതിരെ രണ്ട് ഗോളടിച്ചതോടെ അഞ്ചു ഗോളുമായി എർളിംങ് ഹാളണ്ട് ഗോൾ വേട്ടയിൽ മൂന്നാം സ്ഥാനത്ത് എത്തയിട്ടുണ്ട്. അവസാന ലീഗ് മത്സരത്തിലെ ഹാട്രിക്കടക്കം നാല് ഗോളും, രണ്ട് അസിസ്റ്റുമായി ഡംബേലേ നാലാമതും, നാലു ഗോളും ഒരു അസിസ്റ്റുമായി വിനീഷ്യസ് ജൂനിയർ അഞ്ചാമതുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
്അസിസ്റ്റുകളിൽ അഞ്ചെണ്ണം നൽകിയ ഫ്രാൻസിന്റെ മെക്കിൾ ഒലീസ ഒന്നാമത് ഉണ്ട്. ബ്രസീലിന്റെ ബ്രൂണോ നാല് അസിസ്റ്റുമായി രണ്ടാമതും, മെക്സിക്കോയുടെ റോബർട്ടോയും, ജർമ്മനിയുടെ ഫ്രോറിൻസയും, നോർവേയുടെ മാർട്ടിൻ ഓഡോഗാർഡും മൂന്നു വീതം അസിസ്റ്റുമായി മൂന്നാമത് ഉണ്ട്. പാസുകളിൽ ബ്രസീലിന്റെ ഗബ്രിയേലാണ് ഒന്നാം സ്ഥാനത്ത്. 397 പാസുകളാണ് ഗബ്രിയേൽ ഇതുവരെ നൽകിയത്.
ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമുകളിൽ ഫ്രാൻസിന് തന്നെയാണ് ഒന്നാം സ്ഥാനം. ലീഗ് മത്സരങ്ങളും റൗണ്ട് ഓഫ് 32 വും കഴിഞ്ഞപ്പോൾ 13 ഗോളുകലാണ് ഫ്രാൻസ് ഇതുവരെ അടിച്ചത്. 11 ഗോൾ വീതം അടിച്ച് രണ്ടാമത് എത്തിയ ജർമ്മനിയും നെതർലൻഡ്സും പക്ഷേ, നിർഭാഗ്യം കൊണ്ട് പുറത്തായി കഴിഞ്ഞു. 10 ഗോളടിച്ച നോർവേ നാലാമതും, ഒൻപത് ഗോളടിച്ച കാനഡ അഞ്ചാമതുമുണ്ട്. ഗോൾ ശ്രമങ്ങളിൽ 74 ഗോളടിച്ച ജർമ്മനി ഒന്നാമത് എത്തിയെങ്കിലും നാട്ടിലേയ്ക്ക് മടങ്ങി കഴിഞ്ഞിട്ടുണ്ട്. 73 ഗോൾ ശ്രമങ്ങൾ വീതമുള്ള ബെൽജിയവും, ഫ്രാൻസും രണ്ടാമത് ഉണ്ട്.


