ഇക്വഡോറിന് പുറത്തേയ്ക്ക് ഡോർ തുറന്ന് മെക്‌സിക്കോ…! പ്രീ ക്വാർട്ടറിലേയ്ക്ക് മെക്‌സിക്കോ തിരുമാല ഒഴുകിയെത്തിയത് എതിരില്ലാത്ത രണ്ട് ഗോൾ വിജയത്തോടെ

മെക്‌സിക്കോ സിറ്റി: അടുത്ത റൗണ്ടിലേയ്ക്കുള്ള ഡോർ തുറന്ന് ആതിഥേയരായ മെക്‌സിക്കോയുടെ കുതിപ്പ്. എതിരില്ലാത്ത രണ്ട് ഗോളിന് ഇക്വഡോറിനെ തോൽപ്പിച്ചാണ് മെക്‌സിക്കോയുടെ മുന്നേറ്റം. ആദ്യ പകുതിയിൽ മെക്‌സിക്കോ നേടിയ രണ്ട് ഗോളിനു മറുപടി നൽകാൻ ഇക്വഡോറിന് സാധിച്ചില്ല. 22 ആം മിനിറ്റിൽ ജൂലിയൻ ക്യുനോനീസ് നേടിയ ഗോളിലൂടെയാണ് മെക്‌സിക്കോ മുന്നിലെത്തിയത്. 31 ആം മിനിറ്റിൽ റൗൾ ജിമ്മിനെസ് പട്ടിക പൂർത്തിയാക്കി. എന്നാൽ, പിന്നീട് തിരിച്ചടിയ്ക്കാൻ ഇക്വഡോർ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു. 95 ആം മിനിറ്റിൽ വായ പൊത്തി സംസാരിച്ചതോടെ ഇക്വഡോറിന്റെ പിയറോ ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ ഇക്വഡോറിന്റെ പതനം പൂർത്തിയായി.

Advertisements

Hot Topics

Related Articles