ഈരാറ്റുപേട്ടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കട ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പൊളിച്ചു നീക്കി. നഗരസഭയുടെ സ്ഥലം കയ്യേറിയായിരുന്നു കട പ്രവർത്തിച്ചിരുന്നത്. നേരത്തെ പലതവണ നഗരസഭ കടയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ലഹരിവസ്തുക്കൾ വിൽക്കുന്നത് നിർത്താൻ കടയുടമ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കട പൊളിച്ച് നിക്കിയത്. ഈരാറ്റുപേട്ട നഗരപരിധിയിലെ ഏഴോളം കടകളിലാണ് പോലീസും എക്സൈസും നഗരസഭയും സംയുക്തമായി പരിശോധന നടത്തിയത്. ചാക്ക് കണക്കിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾ നടത്തി വന്ന കടകൾ നഗരസഭ പൂട്ടിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.
Advertisements


