നെഹ്റുട്രോഫി ജലമേള:  പ്രചാരണം വിപുലമാക്കും; പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ പബ്ലിസിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു 

ആലപ്പുഴ: ആഗസ്‌റ്റ് 22ന് പുന്നമടക്കായലിൽ അരങ്ങേറുന്ന 72ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ പബ്ലിസിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. കലക്ടേറ്റിൽ ചേർന്ന പബ്ലിസിറ്റി കമ്മിറ്റി യോഗത്തിലാണ് വൈവിധ്യമാർന്ന പരിപാടികൾക്ക് രൂപം നൽകിയത്.

Advertisements

ഔദ്യോഗിക ഭാഗ്യചിഹ്ന മത്സരത്തിന് അപേക്ഷ ക്ഷണിക്കും. ഭാഗ്യചിഹ്നത്തിന് പേരിടൽ, നിറച്ചാർത്ത്, കമന്ററി, ഫേസ് പെയിന്റിങ് തുടങ്ങിയ മത്സരങ്ങളും നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴ പ്രസ് ക്ലബ്ബും മോഹനൻ പരമേശ്വരൻ ഫൗണ്ടേഷനുമായി സഹകരിച്ച് വള്ളംകളിയുടെ ചരിത്രവും ആവേശവും വിളിച്ചോതുന്ന ഫോട്ടോ പ്രദർശനവും ഒരുക്കും. ജനങ്ങളിലേക്ക് വേഗത്തിലെത്തുന്നതിനായി ആകർഷകമായ പ്രമോവീഡിയോയും സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പ്രത്യേക കാമ്പയിനുകളും എക്സിബിഷൻ ബസ് തുടങ്ങിയ പ്രചാരണ പരിപാടികൾ നടത്തും. കൂടാതെ വള്ളംകളിക്ക് മികച്ച റിപ്പോർട്ടുകൾ തയാറാക്കുന്ന മാധ്യമപ്രവർത്തകർക്ക് അവാർഡ് തുടരും. പബ്ലിസിറ്റി കമ്മിറ്റിയുടെ ഓഫിസ് കലക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ല ഇൻഫർമേഷൻ ഓഫിസിൽ പ്രവർത്തിപ്പിക്കും. 

പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു. 

കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, എ.എൻ പുരം ശിവകുമാർ, കൗൺസിലർമാരായ എ.എം. നൗഫൽ,  ബെന്നി ജോസഫ്, ടി.ആർ. ആസാദ്,  രമേശൻ ചെമ്മാപറമ്പിൽ, എസ്.എ. അബ്ദുൽസലാം ലബ്ബ, കെ. നാസർ,  സുബാഷ്  ബാബു, പി.കെ. ബൈജു, നസീർ പുന്നക്കൽ, ഹരികുമാർ വാലേത്ത്, അസിസ്റ്റന്റ് എഡിറ്റർ ടി.എ. യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ പി.എസ്. സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles