ആലപ്പുഴ : കൊലപാതകം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശിയെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജയിലിൽ അടച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയായ മണ്ണഞ്ചേരി ആര്യാട് വടക്ക് എട്ടുകണ്ടത്തിൽ കണ്ണനെ (മാട്ടാ കണ്ണൻ)യാണ് കാപ്പ നിയമപ്രകാരം ജയിലിലടച്ചത്. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് ഇൻസ്പെക്ടറുടെ റിപ്പോർട്ട് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എറണാകുളം റേഞ്ച് ഡിഐജി ക്ക് സമര്പ്പി ച്ചതിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
Advertisements


