വൈക്കം ചെമ്പ് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളിന് കൊടിയേറി

വൈക്കം : ചെമ്പ് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളിന് കൊടിയേറി. രാവിലെ 9.30ന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഹോണവാർ മിഷൻ മെത്രാപ്പോലീത്ത യാക്കോബ് മോർ അന്തോണിയോസിൻ്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. വികാരി ഫാ.ജോയ് ആനക്കുഴി, ഫാ. വർഗീസ് പൈനുങ്കൽ , ഫാ. സോണി പട്ടരു പറമ്പിൽ, ഫാ.ഷാജി മേപ്പാടത്ത്, ഫാ.പോൾ തോട്ടക്കാട്ട് എന്നിവർ സഹകാർമികത്വം വഹിച്ചു. കൈക്കാരൻ ഇ.എം.സാബു ഇടമറ്റം, സെക്രട്ടറി ഐസക് പൗലോസ് കൊച്ചുപ്ലാം വീട്, സഭ മാനേജിംഗ് കമ്മറ്റി അംഗം ഷെറിൻ ആലുങ്കൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ആശിർവാദം, പാച്ചോർനേർച്ച തുടങ്ങിയവ നടന്നു. നാളെ രാവിലെ 7.30ന് വികാരി ഫാ ജോയ് ആനക്കുഴിയുടെ കാർമികത്വത്തിൽ വിശുദ്ധകുർബാന, വൈകുന്നേരം 6.30ന് ഇടവക മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ ഈവാനിയോസിൻ്റെ മുഖ്യകാർമികത്വത്തിൽ സന്ധ്യ പ്രാർഥന. എട്ടിന് പ്രദക്ഷിണം.പെരുനാൾ ദിനമായ മൂന്നിന് രാവിലെ 6.45ന് വിശുദ്ധ കുർബാന, ഒൻപതിന്ഇടവക മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ ഈവാനിയോസിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൽമേൽ കുർബാന. 10.30ന് അനുഗ്രഹപ്രഭാഷണം, എസ് എസ് എൽ സി , പ്ലസ്ടു,ഡിഗ്രി, പ്രഫഷണൽ കോഴ്‌സുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ്,ചാരിറ്റി ഫണ്ട് എന്നിവയുടെ വിതരണം. 11.15 ന് തെക്കേ കുരിശിങ്കലേക്ക് പ്രദക്ഷിണം. 12.15ന് ആശിർവാദം, നേർച്ച സദ്യ. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ.ജോയ്ആനക്കുഴി നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles