കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ രണ്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് പകൽ 9.00 മുതൽ 5:00 വരെ ഇളപ്പു, പൊങ്ങനാകുന്നു ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെണ്ണിമല അമ്പലം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ മുളക്കാം തുരുത്തി, വെള്ളേക്കളം, ശാസ്ഥാങ്കൽ, യൂദാപുരം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് , കാലായിപ്പടി , കിളിമല , സവീനാ കോൺവെൻ്റ് , രാജീവ് ഗാന്ധി, പള്ളിപ്പടി , കുന്നുംപ്പുറം , പഞ്ചായത്തുപ്പടി , ബയാസ് , മുണ്ടയ്ക്കൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും പുന്നൂച്ചിറ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കടുവാമുഴി, ജവാൻ റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഓവേലിപ്പടി,കുട്ടിച്ചൻ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, തേവരുപാറ ഡoബ്ലിങ് യാർഡ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന, തേവരുപ്പാറ ടൗൺ, ബംഗ്ലാവ് പ്ലാസ്റ്ററ്റിക്ക്, ആൻടെക്ക് പോളിമർ എന്നീ ട്രാൻസ്ഫോർമറുകളുടെ കഴിൽ 09:00 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കിഴതടിയൂർ, സെൻ്റ് തോമസ് റോഡ്, ഫയർ സ്‌റ്റേഷൻ, മീനച്ചിൽ ഫ്ലാറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അസറ്റ് സെലസ്റ്റിൽ കുറ്റികാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന : പാലാ രാമപുരത്ത് 18.5 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ ; ഇരുചക്ര വാഹനവും പിടിച്ചെടുത്തു
പാലാ : ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി. രാമപുരം നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻ കെ (30) യെ ആണ് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി. ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 18.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസം പാലായിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വിദേശമദ്യം വിൽക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് , ദിവസങ്ങളോളമായി പ്രദേശത്ത് എക്സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതി സ്കൂട്ടറിൽ മദ്യവുമായി എത്തിയത്. തുടർന്ന് ഇയാളെ പിടികൂടി നടത്തിയ പരിശോധനയിലാണ് പതിനെട്ടര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തിയത്. ഒന്നാം തീയതിയും ഡ്രൈ ഡേ ദിവസങ്ങളിലും വ്യാപകമായി ഇയാൾ മദ്യ വില്പന നടത്തിയിരുന്നതായി എക്സൈസ് സംഘം അറിയിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ എം നൗഷാദ് , ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ അഫ്സൽ കെ , പ്രവീൺ ശിവാനന്ദ് , സിവിൽ എക്സൈസ് ഓഫിസർമാരായ ദീപക് സോമൻ , ജിഷ്‌ണു ശിവൻ , യേശുദാസ് , സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ബിബിൻ ജോയ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.


