കാരൂർ : എം.റ്റി.എൽ.പി.എസ്സിൽ വായന വാരസമാപനവും വിദ്യ രംഗകലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനും ഇലന്തൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ കെ.ജി.റെജി നിർവ്വഹിച്ചു. വാർഡ് മെമ്പർ മേഴ്സി ജോൺസൺ അധ്യക്ഷത വവഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം.ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് മറിയാമ്മ ജേക്കബ്, പി.റ്റി.എ.പ്രസിഡൻ്റ് ജ്യോതി അഖിൽ,സ്റ്റാഫ് സെക്രട്ടറി അഞ്ചുപ്രിയ എ. കെ.,അഞ്ചു ശങ്കർ,സിൻഷ,സൗമ്യ ,സ്‌കൂൾ ലീഡർ രുദ്ര സി.എ.എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ വെച്ച് 2026~2027 സ്‌കൂൾ വാർഷിക പദ്ധതി രേഖ പ്രകാശനം ചെയ്തു.
തുടർന്ന് കുട്ടികളുടെ കലാ- സാഹിത്യ പരിപാടികളും നടത്തി.
Advertisements


